പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയുടെ സ്‌കൂട്ടറിന് തീയിട്ടു; യുവാവ് പിടിയില്‍

സ്‌കൂട്ടര്‍ സൂക്ഷിച്ചിരുന്ന വീടിന്റെ ജനലും വാതിലും വയറിങ്ങും കത്തിനശിച്ചു

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:07 am IST

കൊച്ചി: പ്രണയാഭ്യര്‍ത്ഥന നിരസിച്ച വൈരാഗ്യത്തില്‍ യുവതിയുടെ സ്‌കൂട്ടര്‍ കത്തിച്ചയാള്‍ പിടിയില്‍. ആറ്റപ്പാടം കണ്ണങ്കോട് നിസാമുദ്ദീ (41) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ശനിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹിതനായ നിസാമുദ്ദീന്‍ യുവതിയോട് പലവട്ടം പ്രണയാഭ്യാര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ യുവതി നിരസിച്ചു. 

ഇതിലുള്ള വൈരാഗ്യത്തിലാണ് ശനിയാഴ്ച രാത്രി ഇയാള്‍ യുവതിയുടെ വീട്ടിലെത്തി സ്‌കൂട്ടര്‍ കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്‌കൂട്ടര്‍ സൂക്ഷിച്ചിരുന്ന വീടിന്റെ ജനലും വാതിലും വയറിങ്ങും കത്തിനശിച്ചു. ഇയാളുടെ പേരില്‍ വേറെയും കേസുകളുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now