മദനി അപകടകാരി, ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളി: സുപ്രീം കോടതി

മദനി അപകടകാരി, ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളി: സുപ്രീം കോടതി

അബ്ദുല്‍ നാസര്‍ മദനി/ഫയല്‍
Last Updated :20 January 2024, 8:42 am IST

ന്യൂഡല്‍ഹി: ബംഗളൂരൂ സ്‌ഫോടന കേസില്‍ പ്രതിയായ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനി അപകടകാരിയായ ആളെന്ന് സുപ്രീം കോടതി. മദനി ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പരാമര്‍ശിച്ചു. 

ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിലേക്കു പോകാന്‍ അനുവദിക്കണമെന്ന മദനിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റസിന്റെ  പരാമര്‍ശം. ഹര്‍ജി കോടതി അടുത്തയാഴ്ചയിലേക്കു മാറ്റി. 

അഭിഭാഷകനായിരിക്കെ മദനിക്കു വേണ്ടി ഹാജരായിട്ടുണ്ടോയെന്നു ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് വി.സുബ്രഹ്മണ്യന്‍ സ്വമേധയാ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now