ഇതേ സ്ഥാപനത്തിലെ അധ്യാപകൻ ഇർഷാദ് അലി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:05 am IST

News Now

പാലക്കാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ മതപാഠശാലയിലെ മറ്റൊരു അധ്യാപകൻ കൂടി പിടിയിൽ. വാവനൂർ കുന്നുംപാറ വളപ്പിൽ ഫൈസലാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഇതേ സ്ഥാപനത്തിലെ അധ്യാപകൻ ഇർഷാദ് അലി അറസ്റ്റിലായിരുന്നു. 

തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂർ മതപഠനശാലയിലെ 13കാരനായ വിദ്യാർത്ഥിയെ നിരന്തം പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കി എന്നാണ് പരാതി. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ടതോടെ വീട്ടുകാർ കൗൺസിലിങ്ങിന് വിധേയമാക്കി. ഇതോടെയാണ് പീഡന വിവരം പുറത്തായത്. പിന്നാലെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

പതിനാലുകാരനായ മറ്റൊരു വിദ്യാർത്ഥിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയെന്ന പരാതിയെത്തുടർന്നാണ് ഇർഷാദ് അലിയെ അറസ്റ്റ് ചെയ്തത്. ഇതോടെ ഇവിടെയെത്തിയിരുന്ന വിദ്യാർത്ഥികൾ സമാന പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates