
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ചാലക്കുടിയിലെ ഡിവൈഎഫ്ഐ നേതാവ് മാഹിന്‍ വധക്കേസിലെ പ്രതികളുടെ ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി ശരിവച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരായ സതീഷ്, ശരത് എന്നിവരുടെ ശിക്ഷയാണ് സുപ്രീം കോടതി ശരിവെച്ചത്. ജീവപര്യന്തം ശിക്ഷയ്ക്ക് എതിരെ പ്രതികള്‍ നല്കിയ അപ്പീല്‍ ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തള്ളി.
ആശുപത്രി വാതില്‍ ചവിട്ടിപ്പൊളിച്ച് കൊലപാതകം
2006 ഡിസംബര്‍ 16നാണ് മാഹിനെ കൊലപ്പെടുത്തിയത്. അന്നേദിവസം പുലര്‍ച്ചെ പോട്ട ധന്യ ആശുപത്രിയില്‍ ചികത്സയില്‍ കഴിയുകയായിരുന്ന മാഹിനെ ആശുപത്രി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
മാഹിന്റെ ദേഹത്ത് 46 വെട്ടുകള്‍ ഉണ്ടായിരുന്നു. വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിന് എതിരെയാണ് പ്രതികള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



