പ്രകാശ് ജാവഡേക്കറെ മാറ്റി, കേരളത്തിന്റ പ്രഭാരിയായി എം നാഗരാജ്; അനില്‍ ആന്റണിക്ക് ഗോവയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല നല്‍കിയപ്പോള്‍ മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനാണ് ലക്ഷദ്വീപിന്റെ ചുമതല. അനില്‍ ആന്റണിയാണ് നാഗലാന്‍ഡിയും ഗോവയുടെയും പ്രഭാരി.

M Nagaraj
M Nagaraj
Edited by :Sujith
Last Updated :23 സെപ്റ്റംബർ 2026, 3:28 pm IST

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള പ്രഭാരിമാരെ പുനഃസംഘടിപ്പിച്ച് ബിജെപി. കേരളത്തിന്റെ ചുമതലയില്‍ നിന്ന് പ്രകാശ് ജാവഡേക്കറെ മാറ്റി പുതിയ പ്രഭാരിയായി എം നാഗരാജിനെ നിയമിച്ചു. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ് നാഗ്‌രാജ്. സഹപ്രഭാരിയായി എന്‍ വെങ്കിടേഷിനെയും നിയമിച്ചതായി ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ അറിയിച്ചു.

തമിഴ്‌നാട്ടില്‍ നിന്നുള്ള ദേശീയ സെക്രട്ടറിയാണ് എന്‍ വെങ്കിടേഷ്. മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല നല്‍കിയപ്പോള്‍ മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനാണ് ലക്ഷദ്വീപിന്റെ ചുമതല. അനില്‍ ആന്റണിയാണ് നാഗലാന്‍ഡിയും ഗോവയുടെയും പ്രഭാരി.

സ്മൃതി ഇറാനിക്കാണ് ഛത്തീസ്ഗഢ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ ചുമതല. ഹരീഷ് ദ്വിവേദി: ബിഹാര്‍, വിനോദ് താവ്‌ഡെ: ഉത്തര്‍പ്രദേശ് റാം മാധവ്: തമിഴ്നാട്, ഉത്തരാഖണ്ഡ്, തരുണ്‍ ചുഗ്: ഗുജറാത്ത്, സതീഷ് പൂനിയ: ജമ്മു കശ്മീര്‍, പഞ്ചാബ്, സഞ്ജയ് ഭാട്ടിയ: രാജസ്ഥാന്‍, വിനയ് സഹസ്രബുദ്ധെ: ഡല്‍ഹി എന്നിവിടങ്ങളിലെയും പ്രഭാരിമാരായി ചുമതലപ്പെടുത്തി.

News Now

Summary

Major BJP Reshuffle: N Nagaraj Named kerala In-Charge, Anil Antony Gets Goa And Nagaland

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates