Today's Rashi Phalam September 29|വിവാഹാലോചനയിൽ പുരോഗതി, ജോലിയിൽ പുതിയ ചുമതല

ഇന്നത്തെ നക്ഷത്രഫലം – 29-9-2026

Today's Horoscope in Malayalam
Today's Horoscope in Malayalam
Edited by :Amal Joy
Last Updated :28 സെപ്റ്റംബർ 2026, 10:46 pm IST

മേടം (അശ്വതി, ഭരണി, കാർത്തിക ¼).

ജോലിയിൽ പുതിയൊരു ചുമതല ഏറ്റെടുക്കേ ണ്ടിവരും. സാമ്പത്തികമായി പ്രതീക്ഷിച്ചിരുന്ന തുക കൈയിലെത്തും. വാഹനവുമായി ബന്ധ പ്പെട്ട ഒരു പ്രധാന തീരുമാനം എടുക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വീടുപണിയിൽ നല്ല പുരോഗതി ഉണ്ടാകും. വ്യാപാ രത്തിൽ പഴയൊരു ഇടപാടിൽനിന്ന് നേട്ടമുണ്ടാ കും. ദൂരെയുള്ള ബന്ധുവിനെ കാണാൻ അവസ രം ലഭിക്കും. ആരോഗ്യകരത്തിൽ ശ്രദ്ധിക്കുക.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

എഴുത്തുമായി ബന്ധപ്പെട്ട ജോലികൾ വേഗത്തിൽ പൂർത്തിയാക്കും.സുഹൃത്തിൽനിന്ന് വിലപ്പെട്ടൊരു ഉപദേശം ലഭിക്കും.പുതിയൊരു ആശയം നടപ്പാ ക്കാൻ അനുയോജ്യമായ സാഹചര്യം ഉണ്ടാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ആരോഗ്യപരിശോധനയിൽ ആശ്വാസകരമായ വിവരം ലഭിക്കും. വീട്ടിലേക്ക് ആവശ്യമായ ഒരു ഇ ലക്ട്രോണിക് ഉപകരണം വാങ്ങും. അടുത്ത ബ ന്ധുവുമായി ഉണ്ടായിരുന്ന പിണക്കം മാറും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പുതിയൊരു ജോലിക്കോ പദ്ധതിക്കോ തുടക്കം കുറിക്കാൻ കഴിയും. യാത്രയ്ക്കുള്ള തയ്യാറെടു പ്പുകൾ പൂർത്തിയാക്കും. വിലപിടിപ്പുള്ള ഒരു വസ്തു വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

സ്വന്തമായി ചെയ്യാൻ ആഗ്രഹിച്ചിരുന്ന ഒരു കാര്യ ത്തിന് തുടക്കമിടും. ഭൂമി അല്ലെങ്കിൽ വീട് സംബന്ധിച്ച ചർച്ചയിൽ പുരോഗതിയുണ്ടാകും. സഹപ്ര വർത്തകന്റെ സഹായം സമയത്ത് ലഭിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

ദാമ്പത്യജീവിതത്തിൽ പങ്കാളിയോടൊപ്പം സന്തോ ഷകരമായ സമയം ചെലവഴിക്കും. ഓൺലൈൻ ഇടപാടുകളിൽ ജാഗ്രത പുലർത്തണം. സൗന്ദര്യ വുമായി ബന്ധപ്പെട്ട സാധനങ്ങൾ വാങ്ങും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

പഠനരംഗത്ത് പുതിയൊരു വിഷയത്തിൽ താൽ പര്യം വർധിക്കും. സഹോദരനിൽനിന്ന് പ്രയോജന കരമായ സഹായം ലഭിക്കും. വീട്ടിലെ വൈദ്യുതി സംബന്ധമായ ഒരു അറ്റകുറ്റപ്പണി നടത്തും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ജോലി സംബന്ധമായ രേഖകൾ ക്രമപ്പെടുത്തും. വിദേശത്തുള്ള ഒരാളുമായി പ്രധാനപ്പെട്ട സംഭാഷണം നടത്തും. ചെറിയൊരു നിക്ഷേപത്തിന് അവസരം ലഭിക്കും. ക്ഷേത്രദർശനം നടത്തും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മേലുദ്യോഗസ്ഥരിൽനിന്ന് അനുകൂലമായ പരിഗണന ലഭിക്കും. പുതിയ വസ്ത്രങ്ങളോ വ്യക്തിഗത ആവശ്യത്തിനുള്ള സാധനങ്ങളോ വാങ്ങും. വീട്ടിൽ അതിഥികൾ എത്തും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സ്വന്തമായി ഒരു സംരംഭത്തെക്കുറിച്ച് ആലോചന തുടങ്ങും. മക്കളുടെ പഠനത്തിൽ പുരോഗതി ഉണ്ടാകും.വീടിന്റെ പുറംഭാഗത്ത് ആവശ്യമായ അറ്റ കുറ്റപ്പണി നടത്തും.ഒരു യാത്ര വേണ്ടി വരാം.

മീനം (രേവതി, പൂരുരുട്ടാതി ¼, ഉത്രട്ടാതി)

മുടങ്ങിക്കിടന്ന ഒരു പണമിടപാട് തീർപ്പാക്കാൻ കഴിയും. വിവാഹാലോചനയിൽ പുരോഗതി ഉണ്ടാകും.ആരാധനയുമായി ബന്ധപ്പെട്ട ഒരു വഴി പാട് നടത്താൻ സാഹചര്യമുണ്ടാകും.

News Now

Summary

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates