
മലപ്പുറത്ത് ബൈക്കിനും കാറിനും മുകളിലേക്ക് ലോറി മറിഞ്ഞു; രണ്ടുപേര്‍ അടിയില്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം
കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഭാരം കയറ്റിവന്ന ലോറിയാണ് നിയന്ത്രണം വിട്ട് മുണ്ടുപറമ്പ് വളവില്‍വച്ച് മറിഞ്ഞത്.

മലപ്പുറം: മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസില്‍ ലോറി കാറിനും ബൈക്കിനും മീതെ മറിഞ്ഞ് അപകടം. രണ്ടുപേര്‍ അടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഭാരം കയറ്റിവന്ന ലോറിയാണ് നിയന്ത്രണം വിട്ട് മുണ്ടുപറമ്പ് വളവില്‍വച്ച് മറിഞ്ഞത്. ലോറി ബൈക്കിനും കാറിനും മീതെയ്ക്കാണ് മറിഞ്ഞത്. ബൈക്കില്‍ ചാരിനിന്നയാളും കാറില്‍ ഉണ്ടായിരുന്ന ആളുമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ആംബുലന്‍സ് ഉള്‍പ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

