ഡയറക്ടര്‍ ആയി ചുമതലയേറ്റ മുരുകന്‍ കാട്ടാക്കടയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുരുകന്‍ നായര്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്

മലയാളം മിഷന്‍ പങ്കുവച്ച പോസ്റ്റര്‍, മുരുകന്‍ കാട്ടാക്കട
Last Updated :20 January 2024, 8:57 am IST

News Now


പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയെ 'മുരുകന്‍ നായര്‍' ആക്കി മലയാളം മിഷന്‍.  ഡയറക്ടര്‍ ആയി ചുമതലയേറ്റ മുരുകന്‍ കാട്ടാക്കടയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുരുകന്‍ നായര്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്. ബ്രാക്കറ്റില്‍ മുരുകന്‍ കാട്ടാക്കട എന്നും നല്‍കിയിട്ടുണ്ട്. 

മുരുകന്‍ നായര്‍ എന്ന പേര് ഒരിടത്തും അദ്ദേഹം ഉപയോഗിക്കാറില്ല. ജാതിവാല്‍ ചേര്‍ത്തുള്ള മലയാളം മിഷന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് എതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പൊതു വേദിയില്‍ മുരുകന്‍ കാട്ടാക്കട എന്ന പേരില്‍ അറിയപ്പെടുന്ന ഒരാള്‍ക്ക് മലയാളം മിഷന്‍ എന്തിനാണ് പരിചിതമല്ലാത്ത പേര് നല്‍കുന്നത് എന്നും ചോദ്യം ഉയര്‍ന്നിട്ടുണ്ട്. 

തിരുവനന്തപുരത്തെ മലയാളം മിഷന്റെ ഓഫീസിലെത്തി മുരുകന്‍ കാട്ടാക്കട ഡയറക്ടര്‍ സ്ഥാനം കഴിഞ്ഞദിവസം ഏറ്റെടുത്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates