ഡെറാഡൂണ്‍ സൈനിക അക്കാദമിയില്‍ മലയാളി ജവാന്‍ മരിച്ച നിലയില്‍, മൃതദേഹം നീന്തല്‍ക്കുളത്തില്‍

13 വര്‍ഷമായി സൈന്യത്തില്‍ ജോലി നോക്കുന്ന ബാലു നിലവില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ഹവില്‍ദാറാണ്

Army officer balu
Malayali army officer found dead at Dehradun Military Academy
Edited by :Anoop N P
Last Updated :12 സെപ്റ്റംബർ 2025, 9:13 am IST

ഡെറാഡൂണ്‍: ഡെറാഡൂണിലെ സൈനിക അക്കാദമിയില്‍ മലയാളി ജവാന്‍ മരിച്ച നിലയില്‍. തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് ആണ് മരിച്ചത്. സൈനിക അക്കാദമിയിലെ നീന്തല്‍ക്കുളത്തിലാണ് ബാലുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

13 വര്‍ഷമായി സൈന്യത്തില്‍ ജോലി നോക്കുന്ന ബാലു നിലവില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ഹവില്‍ദാറാണ്. ഡിപാര്‍ട്ട്‌മെന്റ് ടെസ്റ്റ് പൂര്‍ത്തിയാക്കി ലഫ്റ്റനന്റ് കേണല്‍ പദവിയിലേക്ക് പ്രവേശിക്കാനിരിക്കെയാണ് മരണം. പുതിയ ജോലിയിലേക്കുള്ള ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി ഫിസികല്‍ ടെസ്റ്റുകള്‍ക്കായാണ് ബാലു ഡെറാഡൂണില്‍ എത്തിയത്.

വ്യാഴാഴ്ചയാണ് ബാലു മരിച്ച വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. അപകട മരണം ആണ് എന്ന നിലയിലാണ് സൈന്യത്തില്‍ നിന്നും ലഭിച്ച വിവരം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയുള്ളു. ഇന്ന് രാത്രിയോട് കൂടി ബാലുവിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. പാപ്പനംകോട് നിര്‍മാണത്തിലിരിക്കുന്ന ബാലുവിന്റെ പുതിയ വിട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ശാന്തികവാടത്തില്‍ സൈനിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കും.

News Now

Summary

Malayali army officer Balu S, a native of Nemom, Thiruvananthapuram found dead at Dehradun Military Academy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates