കെ സുധാകരനെ കാണാതെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, 'മുഖ്യമന്ത്രി ചര്‍ച്ച' നടന്നില്ല

സുധാകരനുമായി കൂടിക്കാഴ്ച നടത്താതെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയിലേക്ക് മടങ്ങിയതെന്ന് ഖാര്‍ഗെയുടെ സെക്രട്ടറി പറഞ്ഞു

K Sudhakaran, Mallikarjun Kharge
K Sudhakaran, Mallikarjun Kharge
Edited by :jayakumarna
Last Updated :19 ഏപ്രിൽ 2026, 12:33 pm IST

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ നിര്‍ദേശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കാണാനുള്ള കെ സുധാകരന്റെ നീക്കം ഫലം കണ്ടില്ലെന്ന് റിപ്പോര്‍ട്ട്. കെ സുധാകരനുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടില്ലെന്നും, അതിനാല്‍ കൂടിക്കാഴ്ച നടന്നിട്ടില്ലെന്നുമാണ് ഖാര്‍ഗെയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുള്ളത്.

കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ട് നിലപാട് അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസ് അറിയിച്ചു. സുധാകരനുമായി കൂടിക്കാഴ്ച നടത്താതെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയിലേക്ക് മടങ്ങിയതെന്ന് ഖാര്‍ഗെയുടെ സെക്രട്ടറി പറഞ്ഞു.

പരിചയ സമ്പത്തുള്ള മുതിര്‍ന്ന നേതാവ് എന്ന നിലയിലാണ് നേരത്തെ രമേശ് ചെന്നിത്തലയെ പിന്തുണച്ചത്. അദ്ദേഹത്തിന് ഭരണപരമായ പ്രവൃത്തി പരിചയവുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ചടുലമായ പ്രവര്‍ത്തനമാണ് കേരളത്തിന് ആവശ്യം. കെ സി വേണുഗോപാലിന് അതുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചടുലതയും കരുത്തുമാണ് ആവശ്യം. ഖാര്‍ഗെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തൃപ്തനാണെന്നും കെ സുധാകരന്‍ പറഞ്ഞു.

News Now

Summary

K Sudhakaran's move to meet Congress president Mallikarjun Kharge with suggestions on deciding the Chief Minister of Kerala has reportedly not yielded any results.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates