
36 വര്‍ഷത്തെ ഒളിവ് ജീവിതം; മാല മോഷണക്കേസില്‍ കുപ്രസിദ്ധ കള്ളന് 'അമ്പിളി' പിടിയില്‍
പാപ്പനംകോട് അരുവാക്കോട് മിനി ഹൗസില്‍ അമ്പിളി എന്ന് വിളിക്കുന്ന സന്തോഷ് (57)നെയാണ് പിടികൂടിയത്.

തിരുവനന്തപുരം: മോഷണ കേസിലെ പ്രതി 36 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. മാല മോഷണ കേസില്‍ പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെയാണ് 36 വര്‍ഷങ്ങള്‍ക്ക് ശേഷം പാറശ്ശാല പൊലീസ് പിടികൂടിയത്.
പാപ്പനംകോട് അരുവാക്കോട് മിനി ഹൗസില്‍ അമ്പിളി എന്ന് വിളിക്കുന്ന സന്തോഷ് (57)നെയാണ് പിടികൂടിയത്. 1988 ല്‍ ഉദിയന്‍കുളങ്ങര സ്റ്റാന്‍ലി ആശുപത്രിയിലെ ജീവനക്കാരിയായ ലളിതാഭായിയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന് മാല പൊട്ടിച്ചെടുത്ത കേസില്‍ റിമാന്റിലായിരുന്ന പ്രതി ജാമ്യമെടുത്ത് പുറത്തിറങ്ങിയ ശേഷം നാട് വിട്ടു. പാറശ്ശാല പൊലീസ് പലതവണ അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വിവിധ പൊലീസ് സ്റ്റേഷനുകളിലായി അന്‍പതോളം മോഷണ കേസ്സില്‍ ഈയാള് പ്രതിയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. പാറശ്ശാല എസ് എച്ച് ഓ സജി എസ്എസ് ന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അയൽവാസിയെ വെടിവെച്ച കേസ്; പ്രതിയുടെ സംരക്ഷണയിലുണ്ടായിരുന്ന കുതിരകളെ ഏറ്റെടുക്കാൻ കോർപ്പറേഷൻ

എക്സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാമെന്ന് ഹൈക്കോടതി

'ഡൈ ചെയ്യുന്നത് നിർത്തി, എനിക്ക് ബോറടിച്ചു തുടങ്ങി'; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആമിർ ഖാൻ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

Related News


സ്റ്റേഷനില്‍ സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തി; ഒളിവിലായിരുന്ന പൊലീസുകാരന് പിടിയില്‍

പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം തെരുവുനായകള്‍ കടിച്ചുകീറിയ നിലയില്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കം നാല് പേര് പിടിയില്‍

