ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിലാണ് സംഭവം

വിജു
Last Updated :20 January 2024, 9:28 am IST

News Now

ആലപ്പുഴ: അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരന്റെ കൈവിരൽ കടിച്ചുമുറിച്ച കേസിൽ പ്രതി പിടിയിൽ. കന്യാകുമാരി സ്വദേശി വിജു (38) ആണ് പിടിയിലായത്. ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിലാണ് സംഭവം.

ബസ്സ്റ്റാന്‍റിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയ വിജുവിനെ തടയുവാൻ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ വി വി ഹരിയെയാണ് പ്രതി ആക്രമിച്ചത്.

പ്രതിയെ പിടിക്കാനെത്തിയ ഹരിയുടെ വലത് കൈവിരൽ വിജു കടിച്ചു മുറിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ് ഐ മാരായ ചന്ദ്രബാബു, സാലിമോൻ സിപിഒ അനുരാഗ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates