
മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയം, വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍; അറസ്റ്റ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെ
ഫ്രീലാന്‍സ് വെബ് ഡിസൈനനായ പ്രതി അരൂര്‍ സ്വദേശിയായ യുവതിയെ മാട്രിമോണിയല്‍ പരസ്യം വഴിയാണ് പ്രതി പരിചയപ്പെടുന്നത്.

ആലപ്പുഴ: മാട്രിമോണിയല്‍ പരസ്യം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. ചെന്നിത്തല തൃപ്പെരുന്തുറ സ്വദേശിയായ രാഹുല്‍(31) ആണ് പിടിയിലായത്. ആലപ്പുഴ ടൗണിലെ വിവിധ സ്ഥലങ്ങളിലും ബീച്ചിലും വെച്ച് യുവതിയെ പലതവണ പീഡിപ്പിച്ചെന്ന പരാതിയിലാണ് ആലപ്പുഴ സൗത്ത് പൊലീസ് യുവാവിനെ പിടികൂടിയത്. പ്രതി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ഫ്രീലാന്‍സ് വെബ് ഡിസൈനനായ പ്രതി അരൂര്‍ സ്വദേശിയായ യുവതിയെ മാട്രിമോണിയല്‍ പരസ്യം വഴിയാണ് പ്രതി പരിചയപ്പെടുന്നത്. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി സൗഹൃദത്തിലാവുകയും ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. തുടര്‍ന്നായിരുന്നു ചൂഷണം. പീഡന ദൃശ്യങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
News Now
Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

Summary
Man arrested for molest woman promising marriage
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



