ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ സൗഹൃദം നടിച്ച് യുവാവ് വലയിൽ വീഴ്ത്തുകയായിരുന്നു.

crime news
അജു വർ​ഗീസ്
Last Updated :2 July 2024, 9:14 pm IST

News Now

തൃശൂർ: വിവാഹ വാ​ഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പെരുമ്പാവൂർ സ്വദേശി അറസ്റ്റിൽ. മുടക്കുഴ കുറുപ്പൻ വീട്ടിൽ അജു വർ​ഗീസിനെ (31) ആണ് ഇരിങ്ങാലക്കുട പൊലീസ് എറണാകുളം കച്ചേരിപ്പടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ സൗഹൃദം നടിച്ച് യുവാവ് വലയിൽ വീഴ്ത്തുകയായിരുന്നു.

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ ആയൂർവേദ മരുന്ന് ബിസിനസ് നടത്തുന്ന അജു ലൈം​ഗികമായി പീഡിപ്പിച്ചെന്നും പരാതിക്കാരിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ മൊബൈൽ ഓഫ് ആക്കി പ്രതി ഒളിവിൽ പോവുകയായിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates