
'ഉറക്കത്തില്‍ ദുഃസ്വപ്നം കാണുന്നു'; ചികിത്സ തേടിയെത്തിയ കോളജ് വിദ്യാര്‍ഥിനിയെ മന്ത്രവാദി ബലാത്സംഗം ചെയ്തു; അറസ്റ്റില്‍
പൂജാ സാധനങ്ങളുമായി മന്ത്രവാദിയുടെ വീട്ടിലെത്തിയ വിദ്യാര്‍ഥിനിയെ പ്രതി പീഡിപ്പിക്കുകയും തുടര്‍ന്ന് നഗ്ന ഫോട്ടോ എടുത്തതായി പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
കോഴിക്കോട്: മന്ത്രവാദത്തിന്റെ മറവില്‍ കോളജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. വയനാട് മുട്ടില്‍ സ്വദേശി കുഞ്ഞുമോനെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കോഴിക്കോട് പറമ്പില്‍ കടവിലുള്ള കുന്നത്തു മലയിലാണ് താമസിച്ചിരുന്നത്. വിദ്യാര്‍ഥിനി, രാത്രി ഉറക്കത്തില്‍ ദുഃസ്വപ്നം കാണുന്നത് ഒഴിവാക്കുന്നതിന് അമ്മയോടൊപ്പം പറമ്പില്‍ കടവില്‍ താമസിക്കുന്ന ഇയാളുടെ അടുക്കല്‍ പോയത്. പൂജിച്ച ചരട് കെട്ടുന്നതിനായാണ് ഇവര്‍ മന്ത്രവാദിയുടെ അടുത്ത് എത്തിയത്. തുടര്‍ന്ന് പ്രശ്നം വച്ച് പൂജകള്‍ നടത്തണമെന്ന് കുഞ്ഞുമോന് പരിഹാരം നിര്‍ദേശിക്കുകയായിരുന്നു.
പൂജാ സാധനങ്ങളുമായി മന്ത്രവാദിയുടെ വീട്ടിലെത്തിയ വിദ്യാര്‍ഥിനിയെ പ്രതി പീഡിപ്പിക്കുകയും തുടര്‍ന്ന് നഗ്ന ഫോട്ടോ എടുത്തതായി പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് അവധി കഴിഞ്ഞ് കോളജിലേക്കു പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ പ്രതി പിന്തുടര്ന്ന് ഭീഷണിപ്പെടുത്തി ലോഡ്ജില്‍ കൊണ്ടുപോകുകയും വീണ്ടും ബലാത്സംഗം ചെയ്തുവെന്നുമാണു കേസ്.
വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ചേവായൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Man arrested for sexually assaulting a college student under the guise of black magic
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




