കുടുംബവഴക്കിനെ തുടർന്ന് ​ഗൃഹനാഥൻ ഉൾപ്പെടെ വീട്ടിലെ മൂന്നുപേർക്ക് വെട്ടേറ്റു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST

News Now

കണ്ണൂർ: കുടുംബവഴക്കിനെ തുടർന്ന് ​ഗൃഹനാഥൻ ഉൾപ്പെടെ വീട്ടിലെ മൂന്നുപേർക്ക് വെട്ടേറ്റു. കണ്ണൂർ കക്കാട് കൊറ്റാളിയിലെ പുനത്തിൽ ഹൗസിൽ രവീന്ദ്രൻ (69), ഭാര്യ പ്രവിത (63), മകൾ റനിത (30) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ വാക്ക്​ തർക്കത്തിനൊടുവിൽ ഗൃഹനാഥനായ രവീന്ദ്രൻ തന്നെയും മകളെയും ആയുധം കൊണ്ട്​ വെട്ടിപരിക്കേൽപ്പിച്ചുവെന്നാണ് ഭാര്യയുടെയും മകളുടെയും പരാതി.തലക്കും ദേഹത്തും മുറിവേറ്റു ചോരവാർന്ന നിലയിലാണ് കണ്ണൂർ ടൗൺ പൊലീസ് ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മയെയും സഹോദരിയെയും അക്രമിക്കുന്നത് തടയുന്നതിനിടെ മകൻ ശരണിൻറെ മർദനവും വെട്ടുമേറ്റ് കൈകാലുകൾക്ക് പരിക്കേറ്റ നിലയിലാണ് രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രവാസിയായിരുന്ന രവീന്ദ്രൻ നാട്ടിൽ വന്നതു മുതൽ കുടുംബവുമായി അകൽച്ചയിലായിരുന്നു. ഇദ്ദേഹം മദ്യപിച്ചെത്തി തങ്ങളെ ഉപദ്രവിക്കുന്നുവെന്നാരോപിച്ചു പ്രവിതയും മക്കളും പൊലീസ്​ സംരക്ഷണത്തിനായി കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിനിടെയാണ് അക്രമം നടന്നത്. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates