ആദ്യം തൂങ്ങി മരിക്കാൻ ശ്രമിച്ചു, രക്ഷപ്പെടുത്തിയതിന് പിന്നാലെ സ്വയം കഴുത്തറുത്തു; 49കാരൻ മരിച്ചു 

തൂങ്ങി മരിക്കാൻ ശ്രമിച്ച സുരേഷിനെ ബന്ധുക്കൾ രക്ഷപ്പെടുത്തിയ ശേഷം സ്വയം കത്തി ഉപയോ​ഗിച്ച് കഴുത്തറുത്തു

പി സുരേഷ്
Last Updated :20 January 2024, 9:20 am IST

തിരുവനന്തപുരം: ആത്മഹത്യ ശ്രമത്തിൽ നിന്നും രക്ഷപ്പെടുത്തിയതിന് പിന്നാലെ കത്തി ഉപയോ​ഗിച്ച് സ്വയം കഴുത്തറുത്തയാൾ മരിച്ചു. ആര്യനാട് വണ്ടയ്ക്കൽ തടത്തരികത്ത് വീട്ടിൽ പി സുരേഷ് (49) ആണ് മരിച്ചത്.

വൈകിട്ട് മൂന്ന് മണിയോടെ വീടിന്റെ ജനലിൽ മുണ്ട് ഉപയോഗിച്ച് തൂങ്ങി മരിക്കാൻ ശ്രമിച്ച സുരേഷിനെ ബന്ധുക്കൾ മുണ്ട് അറുത്ത് രക്ഷപ്പെടുത്തിയിരുന്നു.

തുടർന്ന് വൈകിട്ട് ആറു മണിയോടെ അടുക്കളയിൽ ഉപയോ​ഗിക്കുന്ന കത്തി കൊണ്ട് കഴുത്തറുക്കാൻ ശ്രമിച്ചു. ​ഗുരുതരമായി പരിക്കേറ്റ സുരേഷിനെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി ഏഴു മണിയോടെ മരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now