ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന് കുഴഞ്ഞുവീണു; കാറില്‍ നിന്ന് ഇറങ്ങി ഓടിയെത്തി, രക്ഷകനായി ഗവര്‍ണര്‍; വിഡിയോ
പ്രമേഹം കൂടിയതോടെ ഗീരിഷ് ശാരീരകാസ്വാസ്ഥ്യമുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.

തിരുവനന്തപുരം: ലോക്ഭവനു മുന്നിലെ റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് അടിയന്തര സഹായവുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഓണാഘോഷത്തില്‍ പങ്കെടുക്കാനായി ഗവര്‍ണര്‍ രാജ്ഭവനില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് വഴിയാത്രക്കാരനായ ഗീരിഷ് കുഴഞ്ഞുവീണത് ശ്രദ്ധയില്‍പ്പെട്ടത്. പ്രമേഹം കൂടിയതോടെ ശാരീരകാസ്വാസ്ഥ്യമുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.
ഇയാള്‍ കുഴഞ്ഞുവീണത് കണ്ട ഗവര്‍ണര്‍ കാറില്‍ നിന്ന് പുറത്തേക്കിറങ്ങി, ഗീരീഷിന് അരികിലേക്ക് എത്തുകയും ആവശ്യമായ സഹായങ്ങള്‍ നല്കാന് സ്റ്റാഫിനോട് നിര്‍ദേശിക്കുകയും ചെയ്തു. ഗവര്‍ണറുടെ സ്റ്റാഫ് ഉടന്‍ തന്നെ ഗിരീഷിനു വെള്ളം നല്‍കുകയും മുഖം കഴുകിക്കൊടുക്കുകയും ചെയ്തു. അതിനിടെ ഗിരീഷിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് കുടുംബാംഗങ്ങളെ ബന്ധപ്പെട്ട് വിവരം അറിയിച്ചു.
വെള്ളയമ്പലം സ്വദേശിയാണ് ഗീരീഷ്. എന്നാല്‍ കുടുംബം ദൂരെയായതിനാല്‍ ഉടന്‍ സ്ഥലത്തെത്താന്‍ സാധിച്ചില്ല. ഗിരീഷിനെ ആശുപത്രിയിലെത്തിക്കാനുള്ള എല്ലാ നിര്‍ദേശങ്ങളും നല്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Man falls unconscious near Kerala Lok Bhavan, Governor Arlekar rushes to his aid
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


