
മദ്യപിച്ച് പൂസായി ഋഷഭ് പന്ത്, ഹുക്ക വലിച്ച് വരാമെന്ന് ധോനി; പാര്‍ട്ടി വിഡിയോ വൈറല്‍
പരിശീലനം കഴിഞ്ഞ് മടങ്ങുന്ന പന്തിനെ ധോനി കാറോടിച്ച് വീട്ടിലെത്തിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോനിയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തും സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ ആഘോഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ചതിന് ശേഷമായിരുന്നു ഈ ഒത്തുചേരലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ധോണിയും പന്തും സുഹൃത്തുക്കളോടൊപ്പം ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്ത ശേഷം ധോണിയും മറ്റ് ചിലരും മാറിനടന്നപ്പോള്, സോഫയില്‍ കിടക്കുകയായിരുന്ന പന്ത് അവരെ തിരികെ വിളിക്കുന്നത് വിഡിയോയില്‍ കാണാം.
പന്ത് സോഫയില്‍ കിടന്നും ധോനി പിന്‍നിരയില്‍ നിന്നുമാണ് ഗ്രൂപ്പ് ഫോട്ടോയെടുത്തത്. ഇതിനിടയില്‍ പന്ത് ധോനിയെ അടുത്തേക്ക് വിളിച്ച് സംസാരിക്കുന്നത് കാണാം. താന്‍ 'ഹുക്ക' വലിക്കാനായി താഴേക്ക് പോകുകയാണെന്ന് ധോനി പന്തിനോട് മറുപടി നല്‍കുന്നുമുണ്ട്. ബിയര്‍ ടിന്നുകളും കോക്ടെയിലുകളും അടക്കം നിരവധി പാനീയങ്ങള്‍ മേശപ്പുറത്ത് നിരത്തിവെച്ചതും വിഡിയോയില്‍ ദൃശ്യമാണ്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ്, അക്കാദമിയില്‍ പരിശീലനം കഴിഞ്ഞ് മടങ്ങുന്ന പന്തിനെ ധോനി കാറോടിച്ച് വീട്ടിലെത്തിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
അതേസമയം ശീലങ്കയില്‍ രണ്ടാം ടെസ്റ്റിനിടെ, വിദേശത്ത് നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡില്‍ പന്ത് ധോനിയെ മറികടന്നിരുന്നു. വിദേശ പിച്ചുകളില്‍ 2,534 റണ്‍സാണ് പന്തിന്റെ അക്കൗണ്ടിലുള്ളത്, 2,496 റണ്‍സാണ് ധോനി നേടിയിട്ടുള്ളത്. ഫറൂഖ് എന്‍ജിനീയര്‍ (1,209), സയ്യിദ് കിര്‍മാനി (1,109), കിരണ്‍ മോറെ (901) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങള്‍.
കൂടാതെ, ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡും പന്ത് സ്വന്തമാക്കി. ഓസീസ് മുന്‍താരം ആദം ഗില്‍ക്രിസ്റ്റിനെയാണ് മറികടന്നത്. 52 ടെസ്റ്റുകളില്‍ നിന്ന് പന്ത് 102 സിക്സറുകള്‍ പറത്തി. 96 ടെസ്റ്റുകളില്‍ നിന്ന് 100 സിക്സറുകളാണ് ഗില്‍ക്രിസ്റ്റ് നേടിയത്. ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് (122 ടെസ്റ്റുകളില്‍ നിന്ന് 138 സിക്സറുകള്‍), ന്യൂസിലാന്‍ഡ് മുന്‍ ക്യാപ്റ്റന്‍ ബ്രെണ്ടന്‍ മക്കല്ലം (101 ടെസ്റ്റുകളില്‍ നിന്ന് 107 സിക്സറുകള്‍) എന്നിവരാണ് പന്തിനു മുന്നിലുള്ളത്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
MS Dhoni, Rishabh Pant Spotted Partying Together. Viral Video Breaks The Internet
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





