
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കോഴിക്കോട്; കടവരാന്തയിൽ മൂന്നു മണിക്കൂറോളം ചോരയൊലിപ്പിച്ചു കിടന്ന യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ. അരയിടത്തുപാലം ജംക്‌ഷനിലെ കടവരാന്തയിൽ ഇന്നലെ രാവിലെ ആറു മണിയോടെയാണു യുവാവിനെ അവശനിലയിൽ കണ്ടത്.
മണിക്കൂറുകൾക്ക് ശേഷം യുവാവിനെ അജ്ഞാതസംഘം ഓട്ടോയിൽ കൊണ്ടുപോയെങ്കിലും കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. രണ്ടു മണിക്കൂറിനു ശേഷം വിവരമറിഞ്ഞു പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തൃശൂർ പെരിഞ്ഞനം കോവിലകം കെ.ടി.രാജ്കുമാർ എന്ന പേരിലുള്ള ആധാർ കാർഡ് മൃതദേഹത്തിൽ നിന്നു ലഭിച്ചിട്ടുണ്ട്. മരിച്ചയാളുടെ പരിചയക്കാരനെന്നു കരുതുന്ന തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി ജയപ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടവരാന്തയിൽ യുവാവ് മണിക്കൂറോളം കിടക്കുന്നതു വഴിയാത്രക്കാരും സമീപത്തെ ചില കടകളിലെ ജീവനക്കാരും കണ്ടെങ്കിലും ആരും ആശുപത്രിയിലെത്തിക്കുകയോ പൊലീസിൽ അറിയിക്കുകയോ ചെയ്തില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



