
കണ്ടെത്തിയത് കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്ന നിലയിൽ; യുവാവിന്റെ മരണത്തിൽ ദുരൂഹത, അന്വേഷണം
വീട്ടിലെ കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്ന നിലയിൽ ഭാര്യ ഗായത്രി കണ്ടെത്തുകയായിരുന്നു

മൂന്നാർ; യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. കണ്ണൻദേവൻ കമ്പനി മാട്ടുപ്പെട്ടി എസ്റ്റേറ്റിൽ കുട്ടിയാർ ഡിവിഷനിൽ കെ പാണ്ടി (28) ആണ് മരിച്ചത്. ഇയാളെ വീട്ടിലെ കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്ന നിലയിൽ ഭാര്യ ഗായത്രി കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മൂന്നാർ എസ്എച്ച്ഒ രാജൻ കെ.അരമനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു മരണത്തിൽ അസ്വാഭാവികത കണ്ടെത്തിയത്. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തോട്ടം തൊഴിലാളിയായ ഇയാൾ ഭാര്യയുമായി സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഭാര്യയ്ക്കു മർദനമേറ്റ സംഭവത്തിൽ മൂന്നാർ പൊലീസ് ഇരുവരെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് പാണ്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം



