ലഹരിക്ക് അടിമ, നാട്ടുകാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി, പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചയാള്‍, വന്ദേ ഭാരതില്‍ ഒളിച്ചിരുന്നയാളെ തിരിച്ചറിഞ്ഞു

വന്ദേഭാരത് ട്രെയിനിലെ ശുചിമുറിയില്‍ കയറി വാതില്‍ അടച്ചിരുന്നയാളെ തിരിച്ചറിഞ്ഞു

ചരണ്‍
Last Updated :20 January 2024, 9:22 am IST

ഷൊര്‍ണൂര്‍: വന്ദേഭാരത് ട്രെയിനിലെ ശുചിമുറിയില്‍ കയറി വാതില്‍ അടച്ചിരുന്നയാളെ തിരിച്ചറിഞ്ഞു. കാസര്‍കോട് ഉപ്പള സ്വദേശി ചരണ്‍ എന്നയാളാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാള്‍ ലഹരിക്ക് അടിയമയാണെന്നാണ് പ്രാഥമിക വിവരം. 

കഴിഞ്ഞ വെള്ളിയാഴ്ച ഇയാള്‍ കത്തി കാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. 

കാസര്‍കോട്ട് നിന്നാണ് ഇയാള്‍ എകസ്പ്രസിന്റെ എക്സിക്യൂട്ടീവ് കോച്ചില്‍ കയറിയത്. പിന്നാലെ ടോയിലറ്റില്‍ കയറിയ ഇയാള്‍, കതക് അകത്തുനിന്ന് കയര്‍ കെട്ടി ഇരിക്കുകയായിരുന്നു. ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍, റെയില്‍വെ അധികൃതര്‍ പൂട്ടുപൊളിച്ച് ഇയാളെ പുറത്തെത്തിച്ചു. താന്‍ മുംബൈ സ്വദേശിയാണ് എന്നായിരുന്നു ചരണ്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. ശരീരം ആസകലം പരിക്കേറ്റ പാടുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now