
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

പാലക്കാട് : പാലക്കാട് മണ്ണാര്ക്കാട് പതിനാറുകാരിയെ കഴുത്തില് ഷാള് മുറുക്കി കൊലപ്പെടുത്താന് ശ്രമിച്ചത് പ്രണയകലഹത്തെത്തുടര്ന്നെന്ന് മൊഴി. കേസില് പിടിയിലായ ജംഷീറാണ് പൊലീസിനോട് കുറ്റം സമ്മതിച്ചത്. പെണ്കുട്ടിയുമായി പ്രണയത്തിലായിരുന്നു.
രാത്രിയില് വീട്ടില് വെച്ചുള്ള തര്ക്കത്തിനിടെ ഷാള് പെണ്കുട്ടിയുടെ കഴുത്തില് കുരുക്കുകയായിരുന്നു. കൊല്ലുക എന്നതായിരുന്നു ലക്ഷ്യമെന്ന് ജംഷീര് പൊലീസിനോട് പറഞ്ഞു. പ്രതിക്കെതിരെ വധശ്രമം, അതിക്രമിച്ച് കയറല് തുടങ്ങിയ വകുപ്പുകള് ചുമത്തിയതായി ഡിവൈഎസ്പി കൃഷ്ണദാസ് പറഞ്ഞു.
ഷാള് കുരുക്കിയ സമയത്ത് അമ്മൂമ്മ എത്തിയതാണ് കുട്ടി ജീവനോടെ ഇരിക്കാന് കാരണമെന്നും ഡിവൈഎസ്പി പറഞ്ഞു. ഇവര് തമ്മില് അടുപ്പമുണ്ടെന്ന് അറിഞ്ഞതോടെ നേരത്തെ വീട്ടുകാര് ഇരുവര്ക്കും താക്കീത് നല്കിയിരുന്നു. പിന്നീടും വീട്ടുകാര് അറിയാതെ ഇവര് ബന്ധം പുലര്ത്തിയിരുന്നു എന്നാണ് വിവരമെന്ന് പൊലീസ് പറഞ്ഞു.
പെരുന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയില് ചികില്സയിലുള്ള പെണ്കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. പുലര്ച്ചെ മൂന്ന് മണിയോടെയായിരുന്നു അതിക്രമം. വീട്ടില് അതിക്രമിച്ച് കയറിയ ജംഷീര് പെണ്കുട്ടിയുടെ കഴുത്തില് ഷാള് ഉപയോഗിച്ച് മുറുക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ
