
സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍
എറണാകുളം മുന്‍സീഫ് കോടതിയിലാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

കൊച്ചി: സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടി മഞ്ജു വാര്യര്‍. എറണാകുളം മുന്‍സീഫ് കോടതിയിലാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. . സംവിധായകൻ തനിക്കെതിരെ മോശമായതും തെറ്റായതുമായ പരാമർശങ്ങൾ നടത്തുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സമൂഹമാധ്യമത്തിലെ സംവിധായകന്റെ പോസ്റ്റുകൾ നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സനൽകുമാർ ശശിധരനെ ഒന്നാം പ്രതിയാക്കിയും മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്ക്കറിയയെ രണ്ടാം പ്രതിയാക്കിയുമാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്.
മഞ്ജു വാരിയരെ ഇനി അപകീർത്തിപ്പെടുത്തരുതെന്നാണ് കോടതിയുടെ താൽക്കാലിക ഉത്തരവെന്ന് അവരുടെ അഭിഭാഷക ശാന്തി മായാദേവി പറഞ്ഞു. ഓരോ ദിവസവും നിരവധി ആരോപണങ്ങളാണ് മഞ്ജു വാര്യര്‍ക്കെതിരെ സനൽകുമാർ ശശിധരൻ ഉന്നയിക്കുന്നത്. നിരന്തരം ഒരു വ്യക്തിയെ അധിക്ഷേപിക്കുകയാണ്. സനൽകുമാർ ശശിധരനെ മാത്രമല്ല, നിരവധി ഓൺലൈൻ ചാനലുകൾക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. നമുക്ക് ഈ സമൂഹത്തിൽ ജീവിക്കേണ്ടേ? എല്ലാവർക്കും അറിയാവുന്ന ബഹുമാന്യയായ വ്യക്തിയാണ് മഞ്ജു വാര്യര്‍. ഓരോരുത്തരും ആരോപണങ്ങൾ ഉന്നയിക്കുന്നതിന് ആയിരം തവണ വാർത്താസമ്മേളനം നടത്തേണ്ട ആവശ്യം മഞ്ജു വാര്യർക്കില്ലെന്നും ശാന്തി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും തനിക്കെതിരായ കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ചലച്ചിത്ര സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചിരുന്നു. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തെരുവില്‍ വെച്ചാണ് അദ്ദേഹം സമരം നടത്തുന്നത്. താന്‍ ഉന്നയിച്ച ഗൗരവകരമായ വിഷയങ്ങളില്‍ സര്‍ക്കാരോ നിയമ സംവിധാനങ്ങളോ അടിയന്തര ഇടപെടല്‍ നടത്താത്തതിനാലാണ് സമരത്തിലേക്ക് കടന്നതെന്നാണ് സനല്‍കുമാര്‍ പറയുന്നത്.
‘കഴിഞ്ഞ നൂറ് ദിവസമായി സമൂഹ മാധ്യമങ്ങളിലൂടെ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും പൊതു സമൂഹം ഉണരുന്നില്ല, കേരള സർക്കാർ ഇതേപ്പറ്റി അന്വേഷിക്കാൻ തയാറാകുന്നില്ല. എന്റെ പേരിലുള്ള കേസിൽ അന്വേഷണം നടത്തുന്നില്ല. ഈ സാഹചര്യത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതലകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുകയാണ്.എന്റെ ഈ വിഷയം വളരെ സാമൂഹിക പ്രസക്തി ഉള്ളതായിട്ടും ഇതുവരെ അനുഭാവം പ്രകടിപ്പിച്ച് ഒരാളും മുന്നോട്ടു വന്നിട്ടില്ല. ഇതൊരു സാമൂഹ്യ പ്രശ്നമാണ്, വ്യക്തിപരമായ വിഷയമല്ല. വളരെ ഗുരുതരമായ ആരോപണമാണ് ഞാൻ ഉന്നയിച്ചിട്ടുള്ളത്.ഇതെന്റെ മാത്രം വിഷയമല്ല, ഇന്നിവിടെ ഞാൻ ഒറ്റയ്ക്കാണുള്ളത്. വേറാരും ഇവിടെ ഇല്ല. എനിക്കെതിരെ എന്തുതരം ആക്രമണം വേണമെങ്കിലും ഉണ്ടാകാം. ഞാൻ പോരാടുന്നത് വലിയൊരു മാഫിയയ്ക്കെതിരെയാണ്. ദയവായി ആളുകൾ വന്ന് എന്നെ പിന്തുണയ്ക്കുക, മുന്നോട്ടുവരിക,' സനല്‍ കുമാര്‍ പറഞ്ഞു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Manju Warrier files defamation case against Sanal Kumar Sasidharan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'മഞ്ജു എന്റെ അഭിമാനം'; ധീരവും പക്വതയുള്ളതുമായിരിക്കും അവളുടെ തീരുമാനങ്ങള്‍; സഹോദരിയെക്കുറിച്ച് മധു വാര്യര്‍ പറഞ്ഞത്

'മാനം കെടുത്തരുത്'; സനല്‍കുമാറിനെതിരെ പരാതിയുമായി മഞ്ജു; ആഡംബരക്കാര്‍ തിരിച്ചേല്‍പ്പിച്ച് കെഎം ഷാജി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
