
News Now
Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

വെല്ലുവിളികളെ അതിജീവിക്കും, ജോലിയില്‍ പുതിയ അവസരങ്ങള്‍ വന്നുചേരും

'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

പത്തനംതിട്ട: യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച സംഭവത്തിൽ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ. കുറ്റപ്പുഴ പാപ്പിനിവേലിൽ സുബിൻ അലക്‌സാണ്ടർ (28) ആണ് പിടിയിലായത്. കോട്ടയത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
ചൊവ്വാഴ്ച രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ബാർ പരിസരത്തുവെച്ചുള്ള അടിപിടിയിൽ അയൽവാസിയായ സവീഷ് സോമന്റെ(35) ജനനേന്ദ്രിയമാണ് സുബിൻ കടിച്ചുമുറിച്ചത്. ഗുരുതര പരിക്കേറ്റ സവീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സവീഷിന്റെ അടിയേറ്റ് സുബിന്റെ ചെവിക്കും മുറിവേറ്റു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അടിപിടിയറിഞ്ഞ് എത്തിയ പോലീസ് സുബിനെ ഉടൻ കസ്റ്റഡിയിലെടുത്തു. ഈസമയത്ത് സവീഷിന്റെ മൊഴിയെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലാഞ്ഞതിനാൽ സുബിനെ ലോക്കപ്പിലിട്ടിരുന്നില്ല. ഇതോടെയാണ് പ്രതി സ്‌റ്റേഷനിൽ നിന്നും മുങ്ങിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുബിനെ കഴിഞ്ഞവർഷം കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. പ്രതിയെ കോടതി റിമാൻഡുചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


