
പാലക്കാട് ജിഎസ്ടി വകുപ്പില്‍ കൂട്ട നടപടി, 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
ജില്ലയിലെ ചരക്ക് സേവന നികുതി വകുപ്പിലെ 15 ഉദ്യോഗസ്ഥര്‍, അസിസ്റ്റന്റ്/ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസര്‍മാരും (എഎസ്ടിഒ/ഡിഎസ്ടിഒ) ഉള്‍പ്പെടെ 18 പേര്‍ക്ക് എതിരെയാണ് നടപടി
പാലക്കാട്: പാലക്കാട് ജില്ലയിലെ ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ വന്‍ അഴിച്ചുപണി. കൈക്കൂലി ആരോപണത്തില്‍ ഉദ്യോഗസ്ഥന് പിടിയിലായതിന് പിന്നാലെയാണ് വകുപ്പിലെ എല്ലാ ജീവനക്കാര്‍ക്കും സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. ജിഎസ്ടി വകുപ്പിന്റെ വാളയാര്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ പാലക്കാട് പുതുശ്ശേരി സ്വദേശിയായ സുമന് (55) പിടിയിലായതിന് പിന്നാലെയാണ് നടപടി. ഇയാളെ പിന്നീട് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
ജില്ലയിലെ ചരക്ക് സേവന നികുതി വകുപ്പിലെ 15 ഉദ്യോഗസ്ഥര്‍, അസിസ്റ്റന്റ്/ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസര്‍മാരും (എഎസ്ടിഒ/ഡിഎസ്ടിഒ) ഉള്‍പ്പെടെ 18 പേര്‍ക്ക് എതിരെയാണ് നടപടി. പാലക്കാട് ജില്ലയില്‍, അഞ്ച് ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളിലായി 20 ഉദ്യോഗസ്ഥര്‍ ആണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ ഫെബ്രുവരി 28 ന് വിരമിച്ചിരുന്നു. ഇതിന് പിന്നാലെ ഇറങ്ങിയ ഉത്തരവിലാണ് ഉദ്യോഗസ്ഥരെ കൂട്ടമായി സ്ഥലം മാറ്റിയത്. ഇവര്‍ക്ക് പകരമായി തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ നിന്ന് 15 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ അടിയന്തരമായി ചുമതല ഏറ്റെടുക്കണം എന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കൂട്ട നടപടിയില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് വഴിവച്ചു. ഒരു ജില്ലയിലെ മുഴുവന്‍ എന്‍ഫോഴ്സ്മെന്റ് ജീവനക്കാരെയും സ്ഥലം മാറ്റുന്നത് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതാണെന്നാണ് പ്രധാന വാദം. നടപടി നേരിട്ടവരില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് പ്രതിഷേധക്കാരുടെ വാദം.
സ്ക്രാപ്പ് കൊണ്ടുപോകുന്ന രണ്ട് ചരക്ക് വാഹനങ്ങളില്‍ നിന്ന് നിയമനടപടികളും പിഴയും ഒഴിവാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് വാളയാര്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡില്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ സുമന് എതിരെ നടപടി ഉണ്ടായത്. സുമന് 4 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും പിന്നീട്3.5 ലക്ഷം രൂപയായി കുറച്ച് നല്‍കുകയും ചെയ്തു. പണം കൈപ്പറ്റുന്നതിനിടെ ലോറി ജീവനക്കാരായി വേഷംമാറിയെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥരാണ് സുമനെ പിടികൂടിയത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Mass transfer in Palakkad GST enforcement wings following bribery case.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

വനിതാ അഭിഭാഷകയുടേതടക്കം 11 പരാതികൾ, ഒപ്പം മൂന്ന് മണ്ഡലങ്ങളിലെ തോൽവിയും 67,000 വോട്ടിന്റെ ചോർച്ചയും: ഇഎൻ സുരേഷ് ബാബുവിന്റെ കസേര തെറിച്ചതിന് പിന്നിൽ...

മാടാക്കര പള്ളിയിലെ പൊലീസ് നടപടി; ഏഴ് പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം

