
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി 'മാറി'; പിആര്‍ഡി ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
പിണറായി വിജയന്റെ ചിത്രമടങ്ങിയ പോസ്റ്റര്‍ സാബു വാട്ട്സ്ആപ്പ് ഗ്രൂപ്പിലും ഇട്ടിരുന്നു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ എക്സിം ഉദ്ഘാടനവുമായി ബന്ധപ്പെട്ട പോസ്റ്ററിലേയും വാര്‍ത്താകുറിപ്പിലെയും പിഴവില്‍ നടപടി സ്വീകരിച്ച് സര്‍ക്കാര്‍. പിആര്‍ഡിയിലെ രണ്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. സെക്രട്ടേറിയേറ്റിലെ പിആര്‍ഡി ഡയറക്ടറേറ്റിലെ റിലീസ് വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സാബു പിആര്‍, വെബ് ആന്റ് ന്യൂ മീഡിയ വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസറായ പ്രതീഷ് ഡി മണി എന്നിവരെയാണ് മാറ്റിയത്.
പ്രതീഷ്. ഡി മണിയെ ഡല്‍ഹി ഇന്‍ഫര്‍മേഷന്‍ ഓഫീസറായും, സാബുവിനെ കൊല്ലം ജില്ലയിലേക്കുമാണ് മാറ്റിയത്. വിഴിഞ്ഞം തുറമുഖത്തെ എക്സിം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സംബന്ധിച്ച പോസ്റ്ററില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ മാറി നല്കിയ സംഭവത്തിലാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. പിആര്‍ഡിയുടെ ഔദ്യോഗിക വാര്‍ത്ത അറിയിപ്പ് ഗ്രൂപ്പില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പോസ്റ്ററാണ് പങ്കുവെച്ചത്. അബദ്ധം തിരിച്ചറിഞ്ഞതോടെ പുതിയ പോസ്റ്റര്‍ ഷെയര്‍ ചെയ്യുകയായിരുന്നു.
എക്സിം കയറ്റുമതി ഇറക്കുമതി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എന്ന പോസ്റ്ററിന് പകരം വിഴിഞ്ഞം അന്താരാഷ്ട്ര തുടര്‍ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം എന്ന കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പോസ്റ്റര്‍ ആയിരുന്നു പങ്കുവച്ചത്. പിണറായി വിജയന്റെ ചിത്രമടങ്ങിയ പോസ്റ്റര്‍ സാബു വാട്ട്സ്ആപ്പ് ഗ്രൂപ്പിലും ഇട്ടിരുന്നു. സ്വാതന്ത്ര്യ ദിന പരിപാടിയുടെ വാര്‍ത്തകുറിപ്പില്‍ മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയന് എന്ന് തെറ്റിച്ചതിനാണ് പ്രതീഷിനെതിരെ നടപടിയെടുത്തത്.
WHAT TO READ NEXT

ഓണാഘോഷം കളറാക്കാം, ക്ഷേമപെന്ഷന് വിതരണം ഇന്നുമുതല്‍
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Vizhinjam port inauguration poster error : PRD officials transferred
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ബാര്‍ ഉടമകളില്‍ നിന്നും മാസപ്പടി: ആറ് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്പെന്ഷന്

രണ്ടര മാസത്തിനിടെ വലിയ കാര്യം പൂര്‍ത്തീകരിച്ചെന്ന അവകാശവാദം വസ്തുതകള്‍ക്ക് നിരക്കുന്നതാണോ?; വിഡി സതീശനോട് പിണറായി



