
കൊല്ലങ്കോട് വന്‍ കവര്‍ച്ച, പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 44.5 പവന് സ്വര്‍ണം കവര്‍ന്നു
കുടുംബം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയപ്പോഴായിരുന്നു കവര്‍ച്ച നടന്നത്

പാലക്കാട് : കൊല്ലങ്കോട് ഊട്ടറ വാട്ടയാറില്‍ പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 44.5 പവന് സ്വര്‍ണം കവര്‍ന്നു. 30 ഗ്രാം വെള്ളിയും കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എംഎൻ നരേഷ് കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത് .
കിടപ്പുമുറിയുടെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത് . പൂട്ടിയിട്ട വീടിന്റെ മുന്‍വാതില്‍ തകര്‍ത്തായിരുന്നു മോഷണം. ഇന്നലെ വൈകിട്ടാണ് മോഷണ വിവരം അറിയുന്നത് . താനും കുടുംബവും ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിന് പോയ സമയത്തായിരുന്നു കവര്‍ച്ചയെന്ന് വീട്ടുടമ നരേഷ് പറഞ്ഞു.

Police dog searching
വീടിന്റെ മുന്‍വാതിലും മുറികള്‍ക്ക് അകത്തുള്ള അലമാരകളുടെ പൂട്ടുപൊളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് നായയും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
44.5 pavan of gold was stolen from a locked house in Wattayar,Kollangode.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

കൊച്ചിയില്‍ സ്ത്രീകളെ വിവസ്ത്രരാക്കി വന്‍ കവര്‍ച്ച; 6.05 ലക്ഷത്തിന്റെ സ്വര്‍ണവും പണവും കവര്‍ന്നു

ഇതെന്ത് മനുഷ്യര്‍!!; പ്രളയമുഖത്തെ നടുക്കുന്ന കാഴ്ച; സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണം കവര്‍ന്നു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍; വിഡിയോ


