
എംഡിഎംഎ വില്‍പ്പന; ടിപ്പര്‍ ലോറി ഡ്രൈവറെ കയ്യോടെ പിടികൂടി പൊലീസ്
കൂമ്പാറയില് ടിപ്പര്‍ ലോറി ഡ്രൈവര്‍ എംഡിഎംഎ വില്‍പ്പനയ്ക്കിടെ പൊലീസിന്റെ പിടിയിലായി

കോഴിക്കോട്: കൂമ്പാറയില് ടിപ്പര്‍ ലോറി ഡ്രൈവര്‍ എംഡിഎംഎ വില്‍പ്പനയ്ക്കിടെ പൊലീസിന്റെ പിടിയിലായി. കൂമ്പാറ സ്വദേശി മംഗലശ്ശേരി ഷൗക്കത്തിനെയാണ് തിരുവമ്പാടി എസ്ഐ ഇകെ രമ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പിടിയിലായ ഷൗക്കത്ത് സ്കൂള്‍ കുട്ടികള്‍ക്കടക്കം ലഹരിമരുന്നു നല്‍കിയതായി പൊലീസ് പറഞ്ഞു.
കൂമ്പാറയില് മാതാ ക്രഷറിന്റെ സമീപത്തു നടന്ന വാഹന പരിശോധനയിലാണ് 1.99 ഗ്രാം എംഡിഎംഎയുമായി പ്രതിയെ പിടികൂടിയത്. ഇയാളുടെ ലോറിയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രദേശത്ത് സ്കൂളുകള്‍ കേന്ദ്രീകരിച്ചു വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്പന വ്യാപകമാകുന്നുണ്ടെന്ന പരാതിയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു.
രണ്ടാഴ്ച മുന്‍പു കള്ളിപ്പാറ സ്വദേശിയെ എംഡിഎംഎയുമായി അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടത്തിയ പരിശോധനയിലാണ് ഷൗക്കത്തിനെ പിടികൂടിയത്. എംഡിഎംഎ ചെറിയ പാക്കറ്റുകളിലാക്കി വില്പന നടത്തുകയാണ് ഇയാളുടെ രീതി. വില്പനയ്ക്കുള്ള ചെറിയ പാക്കറ്റുകളും വാഹനത്തില്‍നിന്നു കണ്ടെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് എസ്ഐ വ്യക്തമാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Related News


'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ
