പുതുവര്‍ഷാഘോഷത്തിന് ലഹരി പകരാന്‍ പാനിപൂരിയിലും ഫ്രൂട്ട് ജ്യൂസ് പാക്കിലും എംഡിഎംഎ;  കൊച്ചിയില്‍ പിടികൂടിയത് 3 കോടിയുടെ മയക്കുമരുന്ന്‌

ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ എത്തിച്ച ലഹരിമരുന്നാണ് പിടികൂടിയത്.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST

കൊച്ചി: ആലുവയില്‍ വന്‍ ലഹരിവേട്ട. രണ്ട് കിലോ എംഡിഎംഎ പിടികൂടി. ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ എത്തിച്ച ലഹരിമരുന്നാണ് പിടികൂടിയത്. പിടികൂടിയ ലഹരിവസ്തുക്കള്‍ക്ക് മൂന്ന് കോടിയോളം വിലവരുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

ആലുവ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ഇവരെ എക്‌സൈസിന്റെ പ്രത്യേകസംഘം പിടികൂടിയത്‌.കൊടുങ്ങല്ലൂര്‍ സ്വദേശികളെ രണ്ട് പേരാണ് അറസ്റ്റിലായത്. 

പുതുവത്സരാഘോഷത്തിനായി എത്തിച്ചതാണെന്നാണ് ഇവര്‍ എക്‌സൈസിന് മൊഴി നല്‍കി. പാനിപൂരി,  ഫ്ര്യൂട്ട് ജ്യൂസ് പാക്ക് എന്നിവയില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now