അഞ്ചാം പനി വ്യാപകം: മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കണം 

അഞ്ചാം പനി വ്യാപകമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമാക്കി ജില്ലാ ഭരണകൂടം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:09 am IST

മലപ്പുറം: അഞ്ചാം പനി വ്യാപകമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമാക്കി ജില്ലാ ഭരണകൂടം. ഇതുസംബന്ധിച്ച നിര്‍ദേശം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അംഗന്‍വാടികളിലും നല്‍കി. 

അഞ്ചാം പനിക്ക് ചികിത്സ വേണ്ടെന്നടക്കം പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രതിരോധ കുത്തിവയ്‌പ്പെടുക്കാനുള്ള ബോധവത്കരണവും ആരോഗ്യവകുപ്പ് ശക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now