വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

ഇതരസംസ്ഥാന തൊഴിലാളികളായ രമേഷ് റാവു, ശിഷിന്‍ നാഥ് എന്നിവര്‍ക്ക് ഗുരുതരമായ പരിക്കേറ്റു

kottayam accident
ജിതന്ദര്‍
Edited by :Manju
Last Updated :4 മേയ് 2024, 8:49 pm IST

കോട്ടയം: വീട് പൊളിക്കുന്നതിനിടെ കോൺ​ഗ്രീറ്റ് ബീം വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാര്‍ സ്വദേശി ജിതന്ദര്‍ (29) ആണ് മരിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളായ രമേഷ് റാവു, ശിഷിന്‍ നാഥ് എന്നിവര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.

കോട്ടയം ചങ്ങനാശ്ശേരിയിൽ കാക്കാംതോട് പുതുപ്പറമ്പില്‍ പി.സി. ജയിംസിന്റെ വീട് പൊളിച്ചു നീക്കുന്നതിനിടെ ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. വീട് പൊളിച്ചുനീക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം തൊഴിലാളികളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അപകടം അറിഞ്ഞെത്തിയ ചങ്ങനാശേരി പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണ്ണുമാന്തിയന്ത്രം എത്തിച്ച് ബീം ഉയര്‍ത്തി തൊഴിലാളികളെ പുറത്തെടുക്കുകയായിരുന്നു. ജിതന്ദര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now