മില്‍മ പാലിന്റെ വില കൂട്ടിയേക്കും, ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്നാവശ്യം

വില കൂട്ടാതെ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന് മില്‍മ ചെയര്‍മാന്‍

Milma
Milma@MilmaOfficial
Edited by :എന്‍ പി അനൂപ്
Last Updated :18 ഏപ്രിൽ 2026, 1:18 pm IST

തിരുവനന്തപുരം: മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചേക്കും. ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. വിഷയത്തില്‍ 29ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. വിലവര്‍ധിപ്പിക്കാന്‍ അനുമതി തേടി ബോര്‍ഡ് സര്‍ക്കാരിന് വീണ്ടും കത്ത് നല്‍കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. മൂന്ന് വര്‍ഷമായി വില കൂട്ടിയിട്ടില്ല. വില കൂട്ടാതെ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നും മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.

പാലിന് ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യത്തില്‍ ബോര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. വില വര്‍ധനയില്‍ തീരുമാനം വൈകുന്ന സാഹചര്യത്തിലാണ് നടപടി.

വില വര്‍ധന നടപ്പാക്കുന്നതിനായി ബോര്‍ഡ് നേരത്തെ നല്‍കിയ കത്തിന് വ്യക്തമായ മറുപടി സര്‍ക്കാരില്‍ നിന്ന് കിട്ടിയിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ കൂടി ഭാഗമായാണ് മറുപടി വൈകിയതെന്നാണ് ബോര്‍ഡ് ചെയര്‍മാന്റെ നിലപാട്.

News Now

Summary

Milma milk price may increase demand for increase by Rs 6 per liter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates