മന്ത്രി ജലീൽ രാജിക്കില്ല; ഹൈക്കോടതിയെ സമീപിക്കും

യോഗ്യതയിൽ മാറ്റം വരുത്താന്‍ മന്ത്രി ജലീൽ നിർദേശിച്ച കത്ത് പുറത്ത് വന്നിരിരുന്നു

കെ ടി ജലീല്‍ /ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:42 am IST

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന ലോകായുക്ത വിധിക്കെതിരെ കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി അദ്ദേഹം നിയമ വിദഗ്ദ്ധരുമായി ആലോചന തുടങ്ങി. തല്‍ക്കാലം രാജിവയ്ക്കേണ്ടതില്ലെന്നാണ് ജലീലിന്റെ തീരുമാനം. ജലീലിന്റെ തീരുമാനത്തെ സിപിഎമ്മും സർക്കാരും പിന്തുണയ്ക്കുന്നുണ്ട്. 

ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന് മുന്നില്‍ ഹര്‍ജി എത്തിക്കുന്നതിനുള്ള ശ്രമമാണ് ജലീൽ നടത്തുന്നത്. അടിയന്തര പ്രധാന്യത്തോടെ ഹര്‍ജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടേക്കും. നിലവിൽ മധ്യവേനല്‍ അവധിക്കായി ഹൈക്കോടതി അടച്ചിരിക്കുകയാണ്. 

അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിങ്ങനെ ഗുരുതരമായ കണ്ടെത്തലാണ് ലോകായുക്തയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. മന്ത്രിയെന്ന നിലയില്‍ സത്യസന്ധതയില്ലാത്ത നടപടിയാണ് ഉണ്ടായതെന്നും ലോകായുക്ത റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജർ തസ്തികയിലെ യോഗ്യതയിൽ മാറ്റം വരുത്താന്‍ മന്ത്രി ജലീൽ നിർദേശിച്ച കത്ത് പുറത്ത് വന്നിരിരുന്നു. ബന്ധുവായ അദീബിന്റെ നിയമനത്തിനായി മന്ത്രി തന്നെയാണ് മാറ്റം നിർദേശിച്ചത്. ന്യൂനപക്ഷ വികസന കോർപറേഷൻ സെക്രട്ടറിക്കായിരുന്നു കത്ത് നൽകിയത്.  ജലീലിന്റേത് അധികാര ദുർവിനിയോഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now