കെവി സുമേഷ് എംഎല്‍എ ആണ് മരുന്ന് ക്ഷാമം ഉള്‍പ്പെടെ ആരോഗ്യമേഖലയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.

k muraleedharan
കെ മുരളീധരന്‍
Last Updated :13 October 2026, 11:28 am IST
Guest Author :Sujith

News Now

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ പ്രശ്‌നങ്ങളില്ലെന്ന് മന്ത്രി കെ മുരളീധരന്‍. അധികാരം നഷ്ടപ്പെട്ട രോഗത്തിന് മാത്രമാണ് മരുന്നില്ലാത്തെന്നും പ്രതിപക്ഷം കാര്യങ്ങള്‍ ഊതിവീര്‍പ്പിക്കുകയാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ആരോഗ്യമേഖലയിലെ പ്രതിസന്ധിയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി പറയുകയായിരുന്നു ആരോഗ്യമന്ത്രി കെവി സുമേഷ് എംഎല്‍എ ആണ് മരുന്ന് ക്ഷാമം ഉള്‍പ്പെടെ ആരോഗ്യമേഖലയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. സംസ്ഥാനത്തെ ആരോഗ്യമേഖല വെന്റിലേറ്ററില്‍ ആണെന്ന് കെ വി സുമേഷ് പറഞ്ഞു. പിന്നാലെ സഭയില്‍ ബഹളമായി.

കഴിഞ്ഞ മാര്‍ച്ചില്‍ പെരുമാറ്റ ചട്ടത്തിന്റെ പേര് പറഞ്ഞ് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കാത്താണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്ന് മന്ത്രി പറഞ്ഞു. കൂടാതെ ഇടത് സര്‍ക്കാരിന്റെ കാലത്തെ മരുന്ന് കമ്പനികള്‍ക്ക് വലിയ കുടിശ്ശിക വരുത്തിയെന്ന് പറഞ്ഞ മന്ത്രി 24 ഇനം മരുന്നുകള്‍ക്ക് ചെറിയ പ്രതിസന്ധിയുണ്ട് എന്നും മരുന്ന് ക്ഷാമം അടിയന്തരമായി പരിഹരിക്കാന്‍ നടപടി എടുത്തു എന്നും സഭയില്‍ മറുപടി നല്‍കി.

എന്നാല്‍, ആരോഗ്യമേഖലയിലെ പ്രശ്‌നം മന്ത്രി ലാഘവത്തോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. എന്തുപറഞാലും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കുറിച്ച് പറയാനാണെങ്കില്‍ ജനം നിങ്ങളെ തിരഞ്ഞെടുത്തതെന്തിന് എന്ന ചോദിച്ച കെവി സുമേഷ് മരുന്ന് ക്ഷാമത്തില്‍ മാധ്യമ വാര്‍ത്തകള്‍ ഉള്‍പ്പടെ സഭയില്‍ ചൂണ്ടിക്കാണിച്ചു. സ്വന്തം വകുപ്പിലെ പ്രശ്‌നങ്ങളെങ്കിലും മന്ത്രി മനസിലാക്കണം. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കണം. നടക്കുന്നതെല്ലാം രാഷ്ട്രീയ സ്ഥലം മാറ്റങ്ങള്‍ ആണെന്നും ഇതില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മരുന്ന് കമ്പനികള്‍ക്ക് നല്‍കാനുണ്ടായിരുന്ന കുടുശിക കാരണമാണ് ചില മരുന്നകുള്‍ക്ക് താല്‍ക്കാലിക ക്ഷാമം നേരിടേണ്ടി വന്നതെന്ന് മന്ത്രി പറഞ്ഞു. ഈ പ്രതിസന്ധി സര്‍ക്കാര്‍ കാര്യക്ഷമമായി പരിഹരിച്ചു. ലോക്കല്‍ പര്‍ച്ചേഴ്‌സ് നടത്തി സ്റ്റോക്ക് കൂടുതലുള്ള ആശുപത്രികളില്‍ നിന്നും റീ അറേഞ്ച് ചെയ്താണ് ക്ഷാമം പരിഹരിച്ചതെന്നും ഇപ്പോ മരുന്ന് ക്ഷാമം ഇല്ലെന്നും മന്ത്രി പറഞ്ഞു. ഇത് സ്ഥിരമായി പരിഹരിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തി. ഈ വര്‍ഷം മുതല്‍ ഇടനിലക്കാരെ ഒഴിവാക്കി ബാക്കി സംസ്ഥാനങ്ങളിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് നിലവാരമുളള ബ്രാന്‍ഡഡ് ജനറിക് മരുന്നുകള്‍ അടുത്ത വര്‍ഷം മുതല്‍ വാങ്ങാനുള്ള നടപടിക്രമമായെന്നും മന്ത്രിപറഞ്ഞു.

അധികാരം നഷ്ടപ്പെട്ട രോഗത്തിന് മാത്രമാണ് മരുന്ന് ഇല്ലാത്തതെന്നും ബാക്കി എല്ലാ മരുന്നിനും സ്റ്റോക്ക് ഉണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം ഏജന്റുമാര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും ആരോപണങ്ങള്‍ ഊതിവീര്‍പ്പിച്ച കാര്യങ്ങള്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു. ഇതോടെ സഭയില്‍ ബഹളമായി. പിന്നാലെ ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്തെത്തി. ഇങ്ങനെ ആണോ മന്ത്രി മറുപടി പറയേണ്ടതെന്നും പരിണിത പ്രജ്ഞനായ സ്പീക്കര്‍ ഇങനെയാണോ സഭ നിയന്ത്രിക്കുന്നതെന്നും വിമര്‍ശിച്ചു. മന്ത്രി മറുപടി പറഞ്ഞ രീതിയെ കുറിച്ച് സ്പീക്കര്‍ പരാമര്‍ശിക്കേണ്ടതായിരുന്നുവെന്നും പിണറായി സഭയില്‍ പറഞ്ഞു.

മന്ത്രിയുടെ സമീപനം ആത്മാര്‍ത്ഥത ഇല്ലാത്തതാണ്. ചില മരുന്നുകള്‍ക്ക് കുറവല്ലാതെ ക്ഷാമം ഇല്ലെന്നാണ് മന്ത്രി പറയുന്നത്. ഈ കുറവ് തന്നെ അല്ലേ ക്ഷാമം എന്നും പിണറായി ചോദിച്ചു. മരുന്ന് ക്ഷാമത്തിന് പിന്നില്‍ സ്വകാര്യ ആശുപത്രികളുമായുള്ള ഡീല്‍ ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പിന്നാലെ പ്രതിപക്ഷം വാക്കൗട്ട് നടത്തി.

Summary

Minister K Muraleedharan said that there are no problems in the health sector in the state.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates