വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പൊലീസ് വിനയത്തോടെ പെരുമാറണം.

പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്/ ഫെയ്‌സ്ബുക്ക്
Last Updated :20 January 2024, 8:56 am IST

News Now

കോഴിക്കോട്: കോവളത്തേതുപോലെ ഒറ്റപ്പെട്ട സംഭവം പോലും പാടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പൊലീസ് വിനയത്തോടെ പെരുമാറണം. എന്താണ് സംഭവിച്ചതെന്ന് ആഭ്യന്തര വകുപ്പ് പരിശോധിക്കട്ടയെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

കോവളത്തു നടന്നതു തികച്ചും ഒറ്റപ്പെട്ട സംഭവമെന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം. അതിന് പിന്നാലെയാണ് അത്തരം ഒറ്റപ്പെട്ട് സംഭവം പോലും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകരുതെന്ന് മുന്നറിയിപ്പ്് നല്‍കിയത്്. സംസ്ഥാനത്തു പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്നും ശിവന്‍കുട്ടി പറഞ്ഞു.  മദ്യം ഒഴുക്കിക്കളയേണ്ടിവന്ന സ്വീഡിഷ് പൗരന്‍ മന്ത്രി ശിവന്‍കുട്ടിയെ കണ്ടു.

സംഭവത്തില്‍, കോവളം പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഷാജിയെ സസ്‌പെന്‍ഡു ചെയ്തിരുന്നു. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശത്തിലാണു നടപടി. സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കു വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പൊലീസ് നടപടിയെ വിമര്‍ശിച്ചു മന്ത്രി പി.എ.മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. 

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കോവളത്തുവച്ചാണു ബെവ്‌കോ മദ്യവില്‍പന കേന്ദ്രത്തില്‍നിന്നു അനുവദനീയ അളവില്‍ വാങ്ങിയ മദ്യവുമായി പോയ സ്വീഡിഷ് പൗരന്‍ സ്റ്റീവനെ ബില്‍ ചോദിച്ച് പൊലീസ് തടഞ്ഞത്. ബില്‍ ഇല്ലാതെ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്നു പൊലീസ് പറഞ്ഞതോടെ സ്റ്റീവന്‍ രണ്ടു കുപ്പി മദ്യം റോഡില്‍ ഒഴുക്കി. തിരികെ പോയി ബില്ലുമായി വന്നശേഷമാണു മൂന്നാമത്തെ കുപ്പി കൊണ്ടു പോകാന്‍ പൊലീസ് അനുവദിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates