മോദിക്കും അമിത്ഷായ്ക്കും വേണ്ടി കയ്യടിക്കണമെന്ന് സുരേഷ് ഗോപി; കയ്യടി ചോദിച്ച് വാങ്ങേണ്ടി വരാറില്ലെന്ന് എംബി രാജേഷ്

2023 മാര്‍ച്ച് 12ന് തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് എത്തിയ കേന്ദ്രമന്ത്രിയോട് ബ്രഹ്മപുരത്തെ തീപിടിത്തത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നും മോദി 2.0 സര്‍ക്കാരാണ് പദ്ധതി നടപ്പാക്കിയതെന്നും പറഞ്ഞ സുരേഷ് ഗോപി ഇരുവര്‍ക്കും നല്ല കൈയടി നല്‍കണമെന്നും സദസ്സിനോട് ആവശ്യപ്പെട്ടു.

Ministers clash over BPCL Biogas plant at Brahmapuram
ബ്രഹ്മപുരത്തെ ഉദ്ഘാടന വേദിയില്‍ സുരേഷ് ഗോപി, എംബി രാജേഷ്, പി രാജീവ് എന്നിവര്‍
Edited by :Sujith
Last Updated :28 ഫെബ്രുവരി 2026, 7:45 am IST

കൊച്ചി: ബ്രഹ്മപുരത്ത് ബിപിസിഎല്‍ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചതിന് പിന്നില്‍ നിര്‍ണായ ഇടപെടല്‍ നടത്തിയത് ആര്?. ബ്രഹ്മപുരത്തെ ഉദ്ഘാടന വേദിയില്‍തന്നെ പ്ലാന്റിനെ ചൊല്ലി അവകാശ തര്‍ക്കവും തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ ഇടപെടിലൂടെയാണ് പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്‍ സിബിജി പ്ലാന്റ് സ്ഥാപിച്ചതെന്നും അതില്‍ രാഷ്ട്രീയമല്ലാത്ത ഇടപെടലുകള്‍ കേന്ദ്രമന്ത്രി അമിത് ഷാ ഉള്‍പ്പടെയുള്ള നേതാക്കള്‍ നടത്തിയത് അറിയാതെ പോകരുതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.

2023 മാര്‍ച്ച് 12ന് തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് എത്തിയ കേന്ദ്രമന്ത്രിയോട് ബ്രഹ്മപുരത്തെ തീപിടിത്തത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നും മോദി 2.0 സര്‍ക്കാരാണ് പദ്ധതി നടപ്പാക്കിയതെന്നും പറഞ്ഞ സുരേഷ് ഗോപി ഇരുവര്‍ക്കും നല്ല കൈയടി നല്‍കണമെന്നും സദസ്സിനോട് ആവശ്യപ്പെട്ടു.

എന്നാല്‍ അമിത് ഷാ വരുന്നതിന് മുന്‍പു തന്നെ നിയമസഭയില്‍ ബ്രഹ്മപുരത്തെ പദ്ധതി പ്രഖ്യാപിച്ചിരുന്നുവെന്ന് മന്ത്രി എംബി രാജേഷ് തിരിച്ചടിച്ചു. സിബിജി പ്ലാന്റിനുള്ള താത്പര്യം മന്ത്രി പി രാജീവിനെയാണ് ബിപിസിഎല്‍ ഏല്‍പ്പിച്ചത്. തുടര്‍ന്ന് രാജീവ് തന്നെ വിളിക്കുകയും തിരുവനന്തപുരത്ത് ബിപിസിഎല്‍ പ്രതിനിധികളുമായി ചേര്‍ന്ന് പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാനത്ത് വരാന്‍ പോകുന്ന മറ്റ് സിബിജി പ്ലാന്റുകളുടെ ക്രഡിറ്റ് ആരാണ് എടുക്കേണ്ടതെന്നും മന്ത്രി ചോദിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ കൊണ്ടുതന്നെ ജനങ്ങളുടെ കൈയടി ലഭിക്കുന്നുണ്ടെന്നും കയ്യടി ചോദിച്ചു വാങ്ങേണ്ടി വരാറില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് ഇത്തരമൊരു പദ്ധതിയുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നേര്തതെ അറിയിച്ചിരുന്നുവെങ്കില്‍ ഇരുസര്‍ക്കാരുകളും തമ്മില്‍ ചര്‍ച്ച നടത്തി പദ്ധതി എളുപ്പത്തില്‍ നടപ്പാക്കാമായിരുന്നുവെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

News Now

Summary

Ministers clash over BPCL Biogas plant at Brahmapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates