
News Now
കൊല്ലം: കൊല്ലം തേവലക്കരയിലെ സ്കൂളില് ഷോക്കേറ്റ് മരിച്ച വിദ്യാര്ഥിയുടെ വീട്ടിലെത്തി മന്ത്രിമാരായ വി ശിവന് കുട്ടിയും, കെഎന് ബാലഗോപാലും. മിഥുന്റെ പിതാവിനെ ആശ്വസിപ്പിച്ച മന്ത്രിമാര് കുടുംബത്തിനൊപ്പമുണ്ടാകുമെന്ന് ഉറപ്പുനല്കുകയും ചെയ്തു.കോവൂര് കുഞ്ഞുമോന് എംഎല്എ, മുന് മന്ത്രി മേഴ്സിക്കുട്ടിയമ്മയും മന്ത്രിമാര്ക്കൊപ്പമുണ്ടായിരുന്നു. അതേസമയം, മിഥുന്റെ (13) സംസ്കാരം നാളെ രാവിലെ നടക്കും. 10 മണി മുതല് സ്കൂളില് പൊതുദര്ശനം. വിദേശത്തുള്ള അമ്മ സുജ നാളെ ഉച്ചയോടെ നാട്ടിലെത്തും. വൈകിട്ടോടെയാകും സംസ്കാരം.
സംഭവത്തില് നടപടിയില് യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. . ഉത്തരവാദികള്ക്കെതിരെ നടപടിയെടുക്കുമെന്നും പഞ്ചായത്തിന്റെ വീഴ്ച അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം തദ്ദേശ മന്ത്രിയോട് ആവശ്യപ്പെടുമെന്നും ശിവന്കുട്ടി വ്യക്തമാക്കി. മരിച്ച കുട്ടിയുടെ കുടുംബത്തിനൊപ്പമാണ് സര്ക്കാര്. സംഭവത്തില് മൂന്ന് അന്വേഷണം നടക്കുന്നതായും മന്ത്രി പറഞ്ഞു.
സംഭവത്തില് വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി. പ്രധാന അധ്യാപികയ്ക്കും സ്കൂള് മാനേജ്മെന്റിനും ഗുരുതരവീഴ്ചയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്ട്ട്. സ്കൂളിലെ പ്രധാന അധ്യാപികയെ സസ്പെന്ഡ് ചെയ്യാന് ആവശ്യപ്പെട്ടിരുന്നു. പ്രധാനാധ്യാപികയെ സസ്പെന്ഡ് ചെയ്തില്ലെങ്കില് സര്ക്കാര് നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടി വ്യക്തമാക്കി.
അതേസമയം മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്ശത്തില് മന്ത്രി ജെ. ചിഞ്ചുറാണി മാപ്പ് പറഞ്ഞു. പറയാന് പാടില്ലാത്തതാണ് പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി. ഷോക്കേറ്റതില് അധ്യാപകരെ കുറ്റം പറയാനാകില്ലെന്നും കുട്ടി കെട്ടിടത്തിന് മുകളില് വലിഞ്ഞുകയറിയെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പരാമര്ശം. ഈ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയര്ന്നപ്പോഴാണ് മന്ത്രി പരസ്യമായി മാപ്പ് പറഞ്ഞത്.
ക്ളാസ് മുറിക്ക് മുന്നിലൂടെ പോയ വൈദ്യുതി കമ്പിയില് നിന്ന് ഷോക്കേറ്റാണ് കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്ഥി മിഥുന് മരിച്ചത്. കളിക്കുന്നതിനിടെ തെറിച്ചുപോയ ചെരിപ്പെടുക്കാന് ഷെഡിന് മുകളില് കയറിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ഷെഡിന്റെ മേല്ക്കൂരയിലേക്ക് കയറിയ മിഥുന് കാല്വഴുതിയതോടെ കയറിപ്പിടിച്ചത് ഷെഡിന് മുകളിലൂടെ പോകുന്ന ത്രീഫേസ് വൈദ്യുതി ലൈനിലായിരുന്നു. വൈദ്യുതാഘാതമേറ്റ് അവിടെ തന്നെ കുരുങ്ങിക്കിടന്ന മിഥുനെ ഉടന് തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് നഷ്ടമായിരുന്നു
Summary
A student died from electric shock at kollam school, Educational minister v sivankutty assures strict action against those responsible and inquiry into panchayat lapses
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News








