പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ കാല്‍തെറ്റി, അത്ഭുത രക്ഷപ്പെടല്‍; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനം- വീഡിയോ

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ യാത്രക്കാരനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി പൊലീസ് ഉദ്യോഗസ്ഥര്‍

TRAIN PASSENGER RESCUE
യാത്രക്കാരനെ പൊലീസ് ഉദ്യോ​ഗസ്ഥർ ചേർന്ന് രക്ഷിക്കുന്നുകേരള പൊലീസ് പങ്കുവെച്ച വീഡിയോയിലെ ദൃശ്യം
Last Updated :4 July 2024, 7:21 pm IST
Edited by :dhanojam

പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ യാത്രക്കാരനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി പൊലീസ് ഉദ്യോഗസ്ഥര്‍. നിയന്ത്രണം വിട്ട് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ തൂങ്ങി കിടന്ന യാത്രക്കാരനെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സക്കീര്‍, സിവില്‍ പൊലീസ് ഓഫീസര്‍ അഭിരാജ്, സിവില്‍ പൊലീസ് ഓഫീസര്‍ അബു സാഗര്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്ലാറ്റ്‌ഫോമില്‍ നിന്ന് ഓടി തുടങ്ങിയ ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരന്‍ ബാലന്‍സ് തെറ്റി വീണത്. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ തൂങ്ങി കിടന്ന യാത്രക്കാരനെ തക്കസമയത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചു കയറ്റുകയായിരുന്നു.

യാത്രക്കാരനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദന പ്രവാഹമാണ്. യാത്രക്കാരനെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now