
കായല്‍ സവാരിക്കുശേഷം വിശ്രമിക്കാന്‍ റെയില്‍വേ സ്റ്റേഷനിലെത്തി; കാസര്‍കോട് നിന്നും 'കാണാതായ' പെണ്‍കുട്ടിയെ ആലപ്പുഴയില്‍ കണ്ടെത്തി
ഇരുപത്താറുകാരനും രണ്ടുകുട്ടികളുടെ പിതാവുമായ യുവാവും യുവതിക്കൊപ്പമുണ്ടായിരുന്നു

ആലപ്പുഴ: കാസര്‍കോടു നിന്നും കാണാതായ പെണ്‍കുട്ടിയെ ആലപ്പുഴയില്‍ കണ്ടെത്തി. റെയില്‍വേ സ്‌റ്റേഷനിലെ വിശ്രമമുറിയില്‍ നിന്നാണ് പതിനെട്ടുകാരിയെ കണ്ടെത്തിയത്. ഇരുപത്താറുകാരനും രണ്ടുകുട്ടികളുടെ പിതാവുമായ യുവാവും യുവതിക്കൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. യുവതിയുടെ രക്ഷിതാക്കളുടെ പരാതിയിന്മേല്‍ യുവാവിനെതിരേ കാസര്‍കോട് പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇവര്‍ ആലപ്പുഴയിലുണ്ടെന്ന വിവരം ആലപ്പുഴ ടൂറിസം പൊലീസിനെ കാസര്‍കോട് പൊലീസ് അറിയിച്ചു.
കായല്‍സഞ്ചാരത്തിനുശേഷം ഇവര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയ വിവരവും കൈമാറി. തുടര്‍ന്ന് ടൂറിസം പൊലീസ് ഇവരെ റെയില്‍വേ സ്‌റ്റേഷനിലെ വിശ്രമമുറിയില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും പിന്നീട് കാസര്‍കോട് പൊലീസിന് കൈമാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍



