
കോഴിക്കോട്ട് സഹോദരിയുടെ വീട്ടില്‍; മഹിളാ മന്ദിരത്തില്‍ നിന്ന് കാണാതായ രണ്ട് യുവതികളെ കണ്ടെത്തി
എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ മൂന്ന് യുവതികളില്‍ രണ്ടുപേരെ കോഴിക്കോട്ട് നിന്ന് കണ്ടെത്തി

കൊച്ചി: എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ മൂന്ന് യുവതികളില്‍ രണ്ടുപേരെ കോഴിക്കോട്ട് നിന്ന് കണ്ടെത്തി. യുവതികളില്‍ ഒരാളുടെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ശേഷം 19 വയസ്സുള്ള രണ്ട് പേരെയും 18 വയസ്സുള്ള ഒരാളെയുമാണ് കാണാതായത്. യുവതികളെ കാണാനില്ലെന്ന് കാട്ടി മരട് പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. മഹിളാ മന്ദിരത്തിന്റെ രണ്ടാം നിലയില്‍ നിന്നും സാരി കെട്ടി ഊര്‍ന്നിറങ്ങി ഇവര്‍ രക്ഷപെട്ടതായാണ് പരാതിയില്‍ പറയുന്നത്.
തങ്ങള്‍ ഇവിടെ നിന്നും പോവുകയാണെന്നും അന്വേഷിക്കേണ്ടെന്നും മഹിളാ മന്ദിരത്തിലെ ജീവനക്കാര്‍ക്ക് കത്തെഴുതിവെച്ച ശേഷമാണ് ഇവര്‍ ചാടിപ്പോയത്. കാണാതായവരില്‍ ഒരാള്‍ ബംഗാള്‍ സ്വദേശിയാണ്. ബാക്കി രണ്ടു പേര് എറണാകുളം സ്വദേശികളാണ്. മുന്‍പ് പ്രായപൂര്‍ത്തിയാവാതെ വസ്ത്രനിര്‍മാണശാലയില്‍ ജോലി ചെയ്തതിനായിരുന്നു രണ്ട് പേരെ മഹിളാ മന്ദിരത്തിലെത്തിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

