
ജോലി കഴിഞ്ഞ് മടങ്ങവേ കാണാതായി; യുവാവിന്റെ മൃതദേഹം പുഴയിൽ
തെങ്ങ് കയറ്റ തൊഴിലാളിയായ ഇയാൾ ഇന്നലെ ഉച്ചയോടെ ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയിലാണ് കാണാതായത്
കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് കുറ്റ്യാടിയിൽ കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പശുക്കടവ് എക്കലിലെ അരിയിൽ ഷിജുവിനെ (40)യാണ് മിരച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഷിജുവിനെ കാണാതായത്. ഇന്നാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തെങ്ങ് കയറ്റ തൊഴിലാളിയായ ഇയാൾ ഇന്നലെ ഉച്ചയോടെ ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് കാണാതായത്. കടന്തറ പുഴയ്ക്ക് കുറുകെ പൂഴിതോടിനും എക്കലിനും മധ്യത്തിലുള്ള തൂക്ക് പാലത്തിൽ ഇയാളുടെ ചെരുപ്പും തോർത്ത് മുണ്ടും കണ്ടതായി പ്രദേശവാസികൾ പറയുന്നു.
പുഴയിൽ വീണതാകുമോയെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കടന്തറ പുഴയിലെ ശക്തമായ വെള്ളം തിരച്ചിലിന് തടസമായി. ഇന്ന് നാദാപുരം ചേലക്കാട് നിന്ന് എത്തിയ അഗ്നിശമനസേനാ വിഭാഗം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
തിരക്ക് പറഞ്ഞ് ആചാരം മാറ്റാനാവില്ല; ഗുരുവായൂര്‍ ഉദയാസ്തമന പൂജ മാറ്റരുതെന്ന് സുപ്രീം കോടതി; ദേവസ്വത്തിന് തിരിച്ചടി

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്

Related News


തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു
