
കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ കാണാതായി; യുവാവിന്റെ മൃതദേഹം കണ്ടെത്തി
കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ കാണാതായി; യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വിഴിഞ്ഞം അടിമലത്തുറ ഭാഗത്തു കടലിൽ കാണാതായ ചടയമംഗലം കുരിയോട് ബിഎച്ച് വില്ലയിൽ സക്കീർ ഹുസൈനിന്റെ മകൻ ബിനാഷ് അഹമ്മദി (24)ന്റെ മൃതദേഹം പൊഴിയൂർ ഭാഗത്തു നിന്നാണ് കണ്ടെത്തിയത്.
മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെടുത്തതായി വിഴിഞ്ഞം കോസ്റ്റൽ പൊലീസ് അറിയിച്ചു. ശനിയാഴ്ച സന്ധ്യയ്ക്കാണ് നാലംഗ സംഘത്തിലെ ബിനാഷിനെ കടലിൽ കുളിക്കുന്നതിനിടെ കാണാതായത്.
ഖത്തറിൽ സ്വകാര്യ കമ്പനിയിൽ സിവിൽ എൻജിനീയറാണ്. മാതാവ് ലീന. സഹോദരങ്ങൾ: ഹിബ, ഹന്ന. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വിഴിഞ്ഞം പൊലീസ് കേസെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

