മിഷൻ അരിക്കൊമ്പൻ; 29ന് വനം വകുപ്പിന്റെ മോക്ക് ഡ്രിൽ

71 പേർ 11 സംഘങ്ങളായാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. ഓരോ സംഘത്തിനും ഓരോരോ ചുമതലയാണ് നൽകിയിട്ടുള്ളത്

അരിക്കൊമ്പൻ/ ടെലിവിഷൻ ദൃശ്യം
Last Updated :20 January 2024, 9:18 am IST

തൊടുപുഴ: മിഷൻ അരിക്കൊമ്പന്റെ ഭാ​ഗമായി മോക്ക് ഡ്രിൽ നടത്താൻ ഒരുങ്ങി വനം വകുപ്പ്. ഈ മാസം 29ന് മോക്ക് ഡ്രിൽ നടത്താനാണ് തീരുമാനം. ദൗത്യ സംഘത്തിലെ മുഴുവൻ ആളുകളെയും അണിനിരത്തിയാണ് മോക്ഡ്രിൽ നടത്തുക.

71 പേർ 11 സംഘങ്ങളായാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. ഓരോ സംഘത്തിനും ഓരോരോ ചുമതലയാണ് നൽകിയിട്ടുള്ളത്. 

നിരവധി വനപാലകരും മിഷന്റെ ഭാഗമാകും. മോക്ക് ഡ്രില്ലിൽ എല്ലാ അംഗങ്ങൾക്കും കൃത്യമായ നിർദ്ദേശങ്ങൾ നൽകുകയും, സ്ഥാനങ്ങൾ നിശ്ചയിച്ചു നൽകുകയുമാണ് ചെയ്യുക. 

ഹൈക്കോടതി നിർദേശത്തെ തുടർന്ന് അരിക്കൊമ്പനെ പിടികൂടുന്നത് താത്കാലികമായി തടഞ്ഞിരിക്കുകയാണ്. എന്നാൽ ആനയെ മയക്കുവെടി വെക്കുന്നതൊഴികെയുള്ള നടപടികളുമായി വനം വകുപ്പ് മുന്നോട്ടു പോകുകയാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now