
'ആ വാത്സല്യം സുരേഷ് ഗോപിയോട് എനിക്ക് ഇപ്പോഴുമുണ്ട്'; എംകെ സാനു
'മനഃപൂര്‍വം വരാതിരുന്നില്ല, വരാന്‍ സാധിച്ചില്ല. അങ്ങനെയൊരു സാഹചര്യമുണ്ടായി'- എംകെ സാനു

കൊച്ചി: പണ്ഡിറ്റ് കറുപ്പന് പുരസ്കാരം സുരേഷ് ഗോപിക്ക് സമ്മാനിക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട സാഹചര്യമുണ്ടായതായി എംകെ സാനു. 'മനഃപൂര്‍വം വരാതിരുന്നില്ല, വരാന്‍ സാധിച്ചില്ല. അങ്ങനെയൊരു സാഹചര്യമുണ്ടായി'- എംകെ സാനു പറഞ്ഞു.
പുരസ്കാര വിതരണച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പുരോഗമന കലാസാഹിത്യസംഘം വിലക്കിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെയായിരുന്നു സാനുമാഷിന്റെ പ്രതികരണം. 'സുരേഷ് ഗോപി ജ്ഞാനലക്ഷ്മി എന്ന അമ്മയുടെ മകനാണ്. ജ്ഞാനലക്ഷ്മി സ്കൂളില്‍ എന്റെ എന്റെ വിദ്യാര്‍ഥിനിയായിരുന്നു. നന്നായി പഠിക്കുന്ന സത്സ്വഭാവിയായ വിദ്യാര്‍ഥിനി, ആ വാത്സല്യം സുരേഷ് ഗോപിയുടെ നേര്‍ക്ക് എന്നും എനിക്കുണ്ട്, ഇപ്പോഴുമുണ്ട്'. എംകെ സാനു പറഞ്ഞു.
തനിക്ക് ആരും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് തുറന്നുപറയാന്‍ എംകെ സാനു തയ്യാറായില്ല. മനഃപൂര്‍വം പങ്കെടുക്കാതിരിക്കുന്നതല്ല എന്ന് വിശദീകരിക്കുകയാണ് ചെയ്തത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല


