അടയ്ക്ക മോഷ്ടിക്കാൻ കയറി; തൃശൂരിൽ യുവാവിനു നേരെ ആൾക്കൂട്ട മർദനം, ഗുരുതരാവസ്ഥയിൽ

ആൾകൂട്ടം മർദിച്ച സന്തോഷ് ​ഗുരുതരാവസ്ഥയിൽ

അടയ്‌ക്ക വ്യാപാരിയുടെ വീട്/ ചിത്രം ടെലിവിഷൻ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:19 am IST

തൃശൂർ: തൃശൂരിലെ കിള്ളിമം​ഗലത്ത് യുവാവിന് നേരെ ആൾക്കൂട്ട മർദനം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് (32) ആണ് മർദനത്തിന് ഇരയായത്. കിള്ളിമം​ഗലം സ്വദേശി അബ്ബാസിന്റെ വീട്ടിൽ അടയ്‌ക്ക മോഷ്ടിക്കാൻ കയറിയെന്ന് ആരോപിച്ചായിരുന്നു മർദനം.

അടക്ക വ്യാപാരിയായ അബ്ബാസിന്റെ വീട്ടിൽ നിന്നും സ്ഥിരമായി അടക്ക മോഷണം പോകാറുണ്ടായിരുന്നു. വീടിനു സമീപം വെച്ച സിസിടിവി ദൃശ്യങ്ങളിലും സന്തോഷ് അടയ്‌ക്ക മോഷ്ടിക്കുന്നത് പതിഞ്ഞിരുന്നു. സംഭവമറിഞ്ഞ് ചേലക്കര പൊലീസ് സ്ഥലത്തെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇയാളെ നാട്ടുകാർ കെട്ടിയിട്ട് മർദിച്ചെന്നാണ് ആരോപണം. തലയിൽ ​ഗുരുതരമായി പരിക്കേറ്റ ഇയാൾക്ക് ശസ്ത്രക്രിയ നടത്തി. ഇയാളുടെ ആരോഗ്യനില ​ഗുരുതരമായി തുടരുകയാണ്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now