എറണാകുളത്ത് മൊബൈല്‍, കണ്ണട കടകള്‍ തുറക്കാം; ഇടുക്കിയിലെ ഇളവുകള്‍ ഇങ്ങനെ

എറണാകുളം ജില്ലയില്‍ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:44 am IST

കൊച്ചി: എറണാകുളം ജില്ലയില്‍ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. മൊബൈല്‍ ഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി. തിങ്കള്‍,ശനി ദിവസങ്ങളിലാണ് പ്രവര്‍ത്തനാനുമതി. കണ്ണട കടകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. 

ഇടുക്കി ജില്ലയിലും കൂടുതല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. വളം, കീടനാശിനികള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ 11 വരെ തുറക്കാം. വര്‍ക്ക്‌ഷോപ്പുകള്‍ക്കും കാര്‍ഷിക യന്ത്രങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 12 വരെ തുറക്കാം. 

നിര്‍മാണ സാമഗ്രഹികള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 11 മുതല്‍ വൈകീട്ട് ആറ് വരെ തുറക്കാം. മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ 11 മുതല്‍ വൈകീട്ട് ആറ് വരെ പ്രവര്‍ത്തിക്കാം. 

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now