ബിന്ദു അമ്മിണിയെ ആക്രമിച്ച മോഹന്‍ദാസ് അറസ്റ്റില്‍

ബേപ്പൂര്‍ സ്വദേശിയായ മോഹന്‍ദാസാണ് അറസ്റ്റിലായതെന്ന് പൊലീസ് 

ബിന്ദു അമ്മിണിയെ മോഹന്‍ദാസ് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോദൃശ്യം
Last Updated :20 January 2024, 8:56 am IST
Edited by :migrator

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ വെച്ച് ആക്ടിവിസ്റ്റ്  ബിന്ദു അമ്മിണിയെ ആക്രമിച്ച ആള്‍ അറസ്റ്റില്‍. ബേപ്പൂര്‍ സ്വദേശിയായ മോഹന്‍ദാസാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.  ആക്രമണത്തിന് പിന്നാലെ ബിന്ദു അമ്മിണി വെള്ളയില്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം

ആക്രമണത്തിനിടെ മോഹന്‍ദാസിനും പരിക്കേറ്റിരുന്നു. കീഴടങ്ങുന്നതിനായി വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ബിന്ദുവിനെതിരെ മോഹന്‍ദാസും പരാതി നല്‍കിയിട്ടുണ്ട്. തന്നെ ആദ്യം ബിന്ദുവാണ് മര്‍ദ്ദിച്ചതെന്നാണ് മോഹന്‍ദാസ് പറയുന്നത്. 

വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഐപിസി 323, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്. ഇയാള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ബിന്ദു അമ്മിണി ഫെയ്‌സ്ബുക് പേജിലൂടെ പുറത്ത് വിട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now