അമ്മയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനത്തിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍  മോഹന്‍ലാലിന്റെ അഭിപ്രായം തേടിയത്

മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ / ടെലിവിഷന്‍ ചിത്രം
Last Updated :20 January 2024, 8:40 am IST

News Now

കൊച്ചി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തെക്കുറിച്ചുള്ള ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാതെ നടന്‍ മോഹന്‍ലാല്‍. അതേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. 

അടുത്ത അവസരത്തില്‍ പറയാമെന്നും താരം പറഞ്ഞു. താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനത്തിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ കര്‍ഷക പ്രക്ഷോഭം സംബന്ധിച്ച് അമ്മ പ്രസിഡന്റു കൂടിയായ മോഹന്‍ലാലിന്റെ അഭിപ്രായം തേടിയത്.

കര്‍ഷകപ്രക്ഷോഭത്തില്‍ വിദേശികള്‍ പ്രതികരിക്കേണ്ടതില്ലെന്ന് അക്ഷയ് കുമാര്‍ അടക്കമുള്ള ബോളിവുഡ് സിനിമാ താരങ്ങളും സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോഹ്‌ലിയും അടക്കമുള്ള  ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിരുന്നു. ഇതിനെതിരെ തപ്‌സി പന്നൂ, സലിംകുമാര്‍ തുടങ്ങിയ ചലച്ചിത്ര താരങ്ങള്‍ പര്യപ്രതികരണങ്ങളും നടത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates