സികെ ജാനുവിന് കോഴ; ബിജെപി ഓർ​ഗനൈസിങ് ജനറൽ സെക്രട്ടറിയോട് സംസാരിക്കുന്ന ശബ്​ദരേഖ പുറത്തുവിട്ട് പ്രസീത

സികെ ജാനുവിന് കോഴ; ബിജെപി ഓർ​ഗനൈസിങ് ജനറൽ സെക്രട്ടറിയോട് സംസാരിക്കുന്ന ശബ്​ദരേഖ പുറത്തുവിട്ട് പ്രസീത

സി കെ ജാനു, പ്രസീത അഴീക്കോട്, കെ സുരേന്ദ്രന്‍ / ഫയല്‍
Last Updated :20 January 2024, 8:45 am IST

കണ്ണൂർ: സികെ ജാനുവിന് കോഴ നൽകിയെന്ന ആരോപണത്തിൽ ഫോൺ സംഭാഷണത്തിന്റെ മറ്റൊരു ശബ്ദരേഖ കൂടി പുറത്തുവിട്ട് ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. ബിജെപി ഓർ​ഗനൈസിങ് ജനറൽ സെക്രട്ടറി എം ഗണേഷുമായി സംസാരിക്കുന്നതിന്റെ റെക്കോർഡാണ് പ്രസീത പുറത്തുവിട്ടത്.

ജാനുവിന്റെ കാര്യത്തിന് വേണ്ടി സുരേന്ദ്രൻ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നു പ്രസീത പറയുന്നുണ്ട്. വേണ്ട വിധത്തിൽ അക്കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് എന്നായാളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഗണേഷ് മറുപടി നൽകുന്നു. ജാനു തന്നെ വിളിച്ചിരുന്നു. സുരേഷുമായി അവർ സംസാരിച്ച് പരസ്പരം ധാരണയിലെത്തിയിട്ടുണ്ടെന്നും ഗണേഷ് സംഭാഷണത്തിൽ പറയുന്നത് കേൾക്കാം. 

ജാനുവിന് കോഴ നൽകിയതുമായി ബന്ധപ്പെട്ട് നേരത്തെ പ്രസീത ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണവും പുറത്തുവിട്ടിരുന്നു. ജാനുവിന് 25 ലക്ഷം രൂപ നൽകാൻ ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ഈ സംഭാഷണത്തിൽ സുരേന്ദ്രൻ പറഞ്ഞിരുന്നത്. ഇതിനെ സാധൂകരിക്കുന്നതാണ് ഗണേഷുമായുള്ള ഫോൺ സംഭാഷണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now